തമിഴ്‌നാട്ടില്‍ വീണ്ടും സമ്പൂര്‍ണ ലോക് ഡൗണ്‍; അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്ന് പൊലീസ്
Jan 16, 2022, 09:01 IST
ചെന്നൈ: (www.kasargodvartha.com 16.01.2022) കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ ഞായറാഴ്ച സമ്പൂര്‍ണ ലോക് ഡൗണ്‍ ഏര്‍പെടുത്തി. അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതടക്കം കടുത്ത നടപടിയുണ്ടാകുമെന്നും പൊലീസ് അറിയിച്ചു. ആവശ്യ സര്‍വീസുകള്‍ക്ക് മാത്രമായിരിക്കും അനുമതി.
മൂന്നാം തരംഗത്തില്‍ കോവിഡ് കേസുകള്‍ ക്രമാതീതമായി ഉയരാന്‍ തുടങ്ങിയ സാഹചര്യത്തിലാണ് കഴിഞ്ഞയാഴ്ച മുതല്‍ സംസ്ഥാനത്ത് ഞായറാഴ്ച ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്. അതേസമയം, 23,989 പേര്‍ക്ക് കൂടി തമിഴ്‌നാട്ടില്‍ ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 8,963 രോഗികള്‍ ചെന്നൈ നഗരത്തില്‍ നിന്ന് മാത്രമാണ്.

തമിഴ്‌നാട്ടില്‍ 15.3 ശതമാനമാണ് ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ചെന്നൈയില്‍ 28.6 ശതമാനമാണ് ടിപിആര്‍. ചികിത്സയില്‍ കഴിയുന്ന 1,31,007 രോഗികളാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളത്. നേരത്തെ, കോവിഡ് സാഹചര്യത്തില്‍ സംസ്ഥാനത്ത് ഏര്‍പെടുത്തിയ രാത്രികാല കര്‍ഫ്യൂ ജനുവരി 31 വരെ നീട്ടിയിരുന്നു.
Keywords: Chennai, News, National, Top-Headlines, Police, Lockdown, COVID-19, COVID-19: Tamil Nadu to observe complete lockdown today.
Keywords: Chennai, News, National, Top-Headlines, Police, Lockdown, COVID-19, COVID-19: Tamil Nadu to observe complete lockdown today.