രാജ്യത്ത് കോവിഡ് കേസുകളിൽ വൻ വർധനവ്; പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 11 ശതമാനം പിന്നിട്ടു; സജീവ കേസുകൾ 208 ദിവസങ്ങളിലെ ഉയർന്ന നിലയിൽ
ന്യൂഡെൽഹി: (www.kasargodvartha.com 12.01.2022) രാജ്യത്ത് കോവിഡ് പോസിറ്റിവിറ്റി നിരക്ക് 11.05 ശതമാനമായി ഉയർന്നു. ബുധനാഴ്ച ഇൻഡ്യയിൽ പുതിയതായി 1,94,720 കോവിഡ് കേസുകൾ റിപോർട് ചെയ്തു. 24 മണിക്കൂറിനുള്ളിൽ 15.8 ശതമാനത്തിന്റെ വർധനവാണുണ്ടായത്. രാജ്യത്ത് ഇതുവരെ 4,868 ഒമിക്രോൺ കേസുകൾ റിപോർട് ചെയ്തിട്ടുണ്ട്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 9.82 ശതമാനമാണ്.
സജീവ കേസുകൾ 9,55,319 ആയി വർധിച്ചു. ഇത് 208 ദിവസങ്ങളിലെ ഏറ്റവും ഉയർന്ന നിരക്കാണ്. 442 പുതിയ മരണങ്ങളും റിപോർട് ചെയ്തു. ഇതോടെ മരണസംഖ്യ 4,84,655 ആയി. രാജ്യത്ത് മരണനിരക്ക് 1.34 ശതമാനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മഹാരാഷ്ട്ര (1,281), രാജസ്താൻ (645) എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ ഒമിക്രോൺ കേസുകളുള്ളത്. ഡെൽഹി 546, കർണാടക 479, കേരളത്തിൽ 350 ഒമിക്രോൺ കേസുകളും രേഖപ്പെടുത്തി.
29 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 120 ജില്ലകളെങ്കിലും കോവിഡ് മൂന്നാം തരംഗത്തിൽ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 10 ശതമാനം റിപോർട് ചെയ്തിട്ടുണ്ട്. അതേസമയം മൂന്നാം തരംഗത്തിൽ, രോഗബാധിതരായ മിക്ക ആളുകളും വീട്ടിൽ തന്നെ സുഖം പ്രാപിച്ചു. കഴിഞ്ഞ ഏപ്രിൽ, മെയ് മാസങ്ങളിലുണ്ടായ തരംഗങ്ങളുമായി അപേക്ഷിച്ച് പകുതിയിൽ താഴെ മാത്രമാണ് ഇപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ എണ്ണം.
Keywords: National, New Delhi, News, Top-Headlines, COVID-19, India, Case, Increase, Omicrone, Positivity, Report, Result, Hospital, Maharashtra, Rajasthan, Karnataka, Kerala, Covid-19: positivity rate above 11% in India
< !- START disable copy paste -->