പ്രണയം വീട്ടുകാര്‍ എതിര്‍ത്തു; 15 കാരിയും ബന്ധുവായ യുവാവും പുഴയില്‍ മരിച്ച നിലയില്‍
Jun 13, 2014, 18:08 IST
മംഗലാപുരം: (www.kasargodvartha.com 13.06.2014) പ്രണയം വീട്ടുകാര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് വീടുവിട്ട 15 കാരിയെയും ബന്ധുവായ യുവാവിനെയും പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൂഡുഷെഡ്ഡെയിലെ പ്രതാപ് (24), മഞ്ജുള (15) എന്നിവരെയാണ് കുളൂര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ജൂണ്‍ 11 നാണ് ഇരുവരെയും കാണാതായത്. സംഭവം സംബന്ധിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ബന്ധു വീടുകളില്‍ അന്വേഷിച്ചെങ്കിലും ഇരുവരെയും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടയിലാണ് കുളൂര്‍ പുഴയില്‍ ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മഞ്ജുള. പ്രതാപ് ഗാരേജില്‍ ജോലി ചെയ്തു വരികയായിരുന്നു.
ഇരുവരുടെയും ബന്ധത്തില്‍ വീട്ടുകാര്‍ സംശയം പ്രകടിപ്പിക്കുകയും ഇരുവരോടും അകന്ന് നില്ക്കാന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ബന്ധം നാട്ടിലും ചര്‍ച്ചയായതോടെ മനംനൊന്ത ഇരുവരും വീടുവിട്ടിറങ്ങുകയായിരുന്നു. മരണം ആത്മഹത്യയാണെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. പ്രതാപിന്റെ പോക്കറ്റില്‍ നിന്നും കുറിപ്പുകള്‍ കണ്ടെത്തിയിട്ടുണ്ട്.

Keywords : Love, Child, Police, Dead body, River, Mangalore, Obituary, Prathab, Manjula, Cousins, allegedly in love, commit suicide at Tannir Bavi.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067