city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Bail | മുഹമ്മദ് ഫാസിൽ വധക്കേസ് പ്രതികൾക്ക് ഹൈകോടതി ജാമ്യം അനുവദിച്ചു

മംഗ്ളുറു: (KasargodVartha) ദക്ഷിണ കന്നഡ ജില്ലയിൽ സൂറത്ത്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ മംഗളപേട്ടയിൽ മുഹമ്മദ് ഫാസിലിനെ (24) വെട്ടിക്കൊന്ന കേസിലെ മൂന്ന് മുഖ്യ പ്രതികൾക്ക് കർണാടക ഹൈകോടതി ജാമ്യം അനുവദിച്ചു. കൊലപാതകത്തിന്റെ സൂത്രധാരൻ ബണ്ട് വാൾ താലൂക് പരിധിയിലെ സുഹൈൽ ഷെട്ടി എന്ന സുഹാസ് (29), മംഗ്ളൂറിലെ അഭിഷേക് യനെ (23), മോഹൻ സിങ് യനെ (26) എന്നിവർക്കാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

Bail | മുഹമ്മദ് ഫാസിൽ വധക്കേസ് പ്രതികൾക്ക് ഹൈകോടതി ജാമ്യം അനുവദിച്ചു

ലക്ഷം രൂപ വീതമുള്ള ബോണ്ട് മംഗ്ളുറു കോടതിയിൽ കെട്ടിവെക്കണം. എല്ലാ ഞായറാഴ്ചകളിലും സൂറത്ത്കൽ പൊലീസ് സ്റ്റേഷനിൽ ഹാജരായി ഒപ്പിടണം. മംഗ്ളുറു നഗരം വിട്ട് പുറത്തുപോവരുത്. അക്രമപ്രവർത്തനങ്ങളിൽ ഏർപ്പെടരുത്, ഇതൊക്കയാണ് ജാമ്യ വ്യവസ്ഥകൾ.

Bail | മുഹമ്മദ് ഫാസിൽ വധക്കേസ് പ്രതികൾക്ക് ഹൈകോടതി ജാമ്യം അനുവദിച്ചു

2022 ജൂലൈ 26ന് യുവമോർച്ച നേതാവ് പ്രവീൺ നെട്ടാറു കൊല്ലപ്പെട്ടതിന് പിന്നാലെ 28നാണ് മംഗ്ളുറു സൂറത്ത്കലിൽ വസ്ത്ര സ്ഥാപനത്തിന് മുന്നിൽ നിൽക്കുകയായിരുന്ന മുഹമ്മദ് ഫാസിലിനെ (23) അക്രമികൾ വെട്ടിക്കൊന്ന് കാറിൽ രക്ഷപ്പെട്ടത്. ബന്ധുവീട്ടിൽ താമസിച്ച് ജോലി ചെയ്ത് ജീവിക്കുകയായിരുന്ന കാസർകോട് സ്വദേശി ബി മസ്ഊദ് (19), പ്രവീൺ നെട്ടാറു (32), മുഹമ്മദ് ഫാസിൽ (23) എന്നിവർ ദിവസങ്ങളുടെ ഇടവേളകളിൽ കൊല്ലപ്പെട്ടത് ദക്ഷിണ കന്നഡ ജില്ലയിൽ കോളിളക്കം സൃഷ്ടിച്ചിരുന്നു.

Bail | മുഹമ്മദ് ഫാസിൽ വധക്കേസ് പ്രതികൾക്ക് ഹൈകോടതി ജാമ്യം അനുവദിച്ചു

  
Bail | മുഹമ്മദ് ഫാസിൽ വധക്കേസ് പ്രതികൾക്ക് ഹൈകോടതി ജാമ്യം അനുവദിച്ചു


Keywords: Crime, News, Top-Headlines, Mangalore, Mangalore-News, National, Court, Mohammed Fazil, Murder, Bail, Case, Court grants bail to prime suspects in Mohammed Fazil murder case.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia