Bail | ഗോവയില്‍ അറസ്റ്റിലായയാൾക്ക് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു
Jun 9, 2023, 17:29 IST
പനാജി: (www.kasargodvartha.com) പ്രവാസി വ്യവസായിയായ ഭാര്യാപിതാവില്‍ നിന്ന് 108 കോടി രൂപ തട്ടിയെടുത്തെന്ന ആരോപണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കാസര്‍കോട്ടെ യുവ ബിസിനസുകാരന് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു. വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ മുഹമ്മദ് ഹഫീസിന് (30) ആണ് പോണ്ട ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30 മണിയോടെയാണ് മഫ്തിയിലെത്തിയ ഗോവ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ബെംഗ്ളൂറില്‍ നിന്ന് ഹഫീസിനെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയത്. ഹഫീസിനെ കര്‍ണാടകയില്‍ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്യാന്‍ കഴിയാത്തത് കൊണ്ടാണ് ഗോവയില്‍ പരാതി നല്കി ഭാര്യാവീട്ടുകാര്‍ കേസില്‍ അകപ്പെടുത്തിയതെന്ന് ഹഫീസിന്റെ ബന്ധുക്കള്‍ ആരോപിച്ചു. കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന കേസായത് കൊണ്ടാണ് കര്‍ണാടകയില്‍ പൊലീസ് പരാതി തള്ളിയതെന്നും ബന്ധുക്കള്‍ വെളിപ്പെടുത്തി.
ALSO READ:

പ്രവാസി വ്യവസായിയായ ഭാര്യാപിതാവിൽ നിന്ന് 108 കോടി രൂപ തട്ടിയെടുത്തെന്ന കേസ്: യുവാവ് അറസ്റ്റിൽ
യുഎഇയില്‍ സ്കൂളുകളും കണ്‍സ്ട്രക്ഷന്‍ ബിസിനസും നടത്തുന്ന ആലുവ സ്വദേശിയായ അബ്ദുല്‍ ലാഹിറില്‍ നിന്ന് 2018 ജൂലൈയ്ക്കും 2022 മാര്ചിനും ഇടയില്‍ ഹഫീസ് 107,98,85,909 രൂപ തട്ടിയെടുത്തെന്നാണ് കേരളത്തിലെ കേസ്. ഗോവയിലെ ആദായനികുതിവകുപ്പ് ചീഫ് കമീഷണറുടെ വ്യാജകത്ത് തയ്യാറാക്കി പണം തട്ടിയെന്ന പരാതിയിലാണ് ബെംഗ്ളൂറില്‍ നിന്ന് ഹഫീസിനെ അറസ്റ്റ് ചെയ്ത് ഗോവയിലെത്തിച്ചത്.
ഗോവ ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ നരൈന് ചിമുല്‍കര്‍ ആണ് കേസ് അന്വേഷിക്കുന്നത്.
30,000 രൂപയുടെ ബോന്‍ഡും തുല്യമായ ആള് ജാമ്യത്തിലുമാണ് ഹഫീസിന് ജാമ്യം നല്‍കിയത്. ഇതുകൂടാതെ ആവശ്യപ്പെടുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണമെന്നും തെളിവുകള്‍ നശിപ്പിക്കരുതെന്നും രാജ്യം വിടരുതെന്നും അടക്കമുള്ള വ്യവസ്ഥകള്‍ അനുസരിച്ചാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

Keywords: NRI businessman, Goa Police, Bangalore, Crime Branch, Aluva, Crime, National News, Kasaragod News, Court granted conditional bail to businessman arrested in Goa.
< !- START disable copy paste -->