city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബ്യാരി സംസാരിക്കുന്ന പെണ്‍കുട്ടിയുടെ വിവാഹമോചന കഥ പറഞ്ഞ ബ്യാരി എന്ന സിനിമക്ക് കോടതിയുടെ വിലക്ക്; ദേശീയ ചലച്ചിത്രം പുരസ്‌കാരം നേടിയ ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചത് എഴുത്തുകാരി ഡോ. സാറ അബൂബക്കറിന്റെ ഹരജിയില്‍

കാസര്‍കോട്: (www.kasargodvartha.com 06.06.2019) ബ്യാരി പെണ്‍കുട്ടിയുടെ വിവാഹമോചന കഥ പറഞ്ഞ ബ്യാരി എന്ന സിനിമക്ക് കോടതിയുടെ വിലക്ക്. എഴുത്തുകാരി ഡോ. സാറ അബൂബക്കറിന്റെ ഹരജിയിലാണ് മംഗളൂരു ജില്ലാ സെഷന്‍സ് കോടതി സിനിമക്ക് വിലക്കേര്‍പ്പെടുത്തിയത്. തന്റെ നോവല്‍ അനുമതി ഇല്ലാതെ സിനിമയാക്കിയെന്നായിരുന്നു എഴുത്തുകാരി ഡോ. സാറ അബൂബക്കറിന്റെ പരാതി. സാറ അബൂബക്കറിന് നഷ്ടപരിഹാരം നല്‍കാനും കോടതി വിധിച്ചു.

കെ പി സുവീരന്‍ സംവിധാനം ചെയ്ത ചിത്രം 'ചന്ദ്രഗിരിയ തീരദല്ലി' എന്ന തന്റെ കന്നട നോവല്‍ അനുമതിയില്ലാതെ സിനിമയാക്കുകയായിരുന്നുവെന്ന് ഡോ. സാറാ അബൂബക്കര്‍ നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. മലയാളിയായ സാറാ അബൂബക്കര്‍ 1984ലാണ് 'ചന്ദ്രഗിരിയ തീരദല്ലി' എന്ന നോവലെഴുതിയത്. ഇതിന്റെ ചില ഭാഗങ്ങളും കഥാതന്തുവും ആസ്പദമാക്കി തന്റെ അനുമതിയില്ലാതെ സിനിമ നിര്‍മിച്ചുവെന്നായിരുന്നു പരാതി. ബൗദ്ധിക സ്വത്താവകാശ നിയമത്തിന്റെ ലംഘനമാണ് നിര്‍മാതാവ് അല്‍ത്താഫ് ഹുസൈനും  സംവിധായകന്‍ സുവീരനും നടത്തിയതെന്ന് കോടതി നിരീക്ഷിച്ചു.

എട്ട് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഹരജിക്കാരിക്ക് അനുകൂലമായ വിധിയുണ്ടായത്. സാറ അബൂബക്കറിന് രണ്ട് ലക്ഷം രൂപയും വിചാരണ കാലയളവായ എട്ട് വര്‍ഷത്തെ പലിശയും നഷ്ടപരിഹാരമായി നല്‍കാനും കോടതി വിധിച്ചു.

കാസര്‍കോട് - മംഗളൂരു അതിര്‍ത്തിയിലെ മുസ്‌ലിം സമുദായക്കാര്‍ സംസാരിക്കുന്ന ബ്യാരി ഭാഷയിലിറങ്ങിയ ആദ്യസിനിമയാണിത്. മല്ലിക കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തില്‍ മാമുക്കോയയും പ്രധാന വേഷത്തിലെത്തിയിരുന്നു. ബ്യാരി വിഭാഗത്തിലെ പെണ്‍കുട്ടിയുടെ വിവാഹമോചനം പ്രമേയമാക്കിയ സിനിമ 2011 ജൂണിലാണ് പ്രദര്‍ശനത്തിനെത്തിയത്. സിനിമക്ക് ആ വര്‍ഷത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചിരുന്നു.

ബ്യാരി സംസാരിക്കുന്ന പെണ്‍കുട്ടിയുടെ വിവാഹമോചന കഥ പറഞ്ഞ ബ്യാരി എന്ന സിനിമക്ക് കോടതിയുടെ വിലക്ക്; ദേശീയ ചലച്ചിത്രം പുരസ്‌കാരം നേടിയ ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചത് എഴുത്തുകാരി ഡോ. സാറ അബൂബക്കറിന്റെ ഹരജിയില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Drama, Court, Permission, Film, Entertainment, National, Award, Court Denied of show permission for Byari film. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia