രാജസ്ഥാനിലും 'ഹാദിയ'; പക്ഷേ, യുവതിക്ക് കോടതിയുടെ അനുകൂല വിധി
Nov 8, 2017, 10:19 IST
ജോധ്പൂര്‍: (www.kasargodvartha.com 08/11/2017) രാജസ്ഥാനില്‍ മുസ്ലിം യുവാവിനെ വിവാഹം കഴിച്ച് മുസ്ലിമായി മാറിയ യുവതിക്ക് കോടതിയുടെ അനുകൂല വിധി. യുവതി പ്രായപൂര്‍ത്തിയായതാണെന്നും അതിനാല്‍ ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാന്‍ ഇന്ത്യന്‍ നിയമം അനുവദിക്കുന്നുണ്ടെന്നും കാണിച്ചാണ് കോടതി യുവതിയെ ഭര്‍ത്താവിനൊപ്പം അയച്ചത്. ഇതിന് പോലീസ് സംരക്ഷണം നല്‍കണമെന്നും കോടതി ഉത്തരവിട്ടു.
ആരിഫ (പായല്‍ സങ്വി) എന്ന 22 കാരിക്കാണ് കോടതിയുടെ അനുകൂല വിധിയുണ്ടായത്. മുഹമ്മദ് ഫൈസ് എന്നയാളാണ് യുവതിയെ കല്യാണം കഴിച്ചത്. സഹോദരിയെ തട്ടിക്കൊണ്ടുപോയെന്നും പിന്നീട് നിര്‍ബന്ധിച്ച് വിവാഹം കഴിച്ചെന്നും കാണിച്ച് സഹോദരന്‍ ചിരാഗ് സങ്വി നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഫയലിലാണ് കോടതി ആരിഫയെ ഭര്‍ത്താവിനൊപ്പം പോകാന്‍ അനുമതി നല്‍കിയത്.
ഒക്ടോബര്‍ 25ന് സഹോദരിയെ കോളജിലേക്കുള്ള വഴിമധ്യേ മുഹമ്മദ് ഫൈസ് തട്ടിക്കൊണ്ടുപോയെന്നാണ് സഹോദരന്‍ കോടതിയില്‍ പരാതിപ്പെട്ടത്. ലൗജിഹാദാണ് നടന്നതെന്നും സഹോദരന്റെ വക്കീല്‍ കോടതിയില്‍ വാദിച്ചെങ്കിലും കോടതിയില്‍ ആരിഫ തന്റെ ഇഷ്ടപ്രകാരമാണ് താന്‍ മതം മാറിയതെന്നും മുഹമ്മദ് ഫൈസിനെ വിവാഹം കഴിച്ചതെന്നും കോടതിയില്‍ പറഞ്ഞു. ഇതോടെ ആരിഫയെ കോടതി സ്വന്തം ഇഷ്ടത്തിന് വിടുകയായിരുന്നു.
സംഭവത്തില്‍ ഒരു തരത്തിലുള്ള ലൗ ജിഹാദ് ഇല്ലെന്നും ഇവര്‍ രണ്ടു പേരും കുട്ടിക്കാലം മുതല്‍ക്കുള്ള സുഹൃത്തുക്കളാണെന്നും മുഹമ്മദ് ഫൈസിന്റെ പിതാവ് കോടതിയില്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, National, Top-Headlines, Court, Police, Marriage, Husband, College, Court allows Rajasthan's 'Hadiya' to return to her husband