city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കൊറോണ വൈറസ്; പരിശോധയില്‍ കടുത്ത പനി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് 6 ഇന്ത്യക്കാരെ ചൈനീസ് അധികൃതര്‍ തടഞ്ഞുവച്ചു

ന്യൂഡല്‍ഹി: (www.kasargodvartha.com 01.02.2020) കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയിലെ വുഹാനില്‍ നിന്ന് 324 ഇന്ത്യക്കാരെ എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ ഡെല്‍ഹിയിലെത്തിച്ചു. അതേസമയം വിമാനത്തില്‍ കയറുന്നതിനു മുമ്പായി നടത്തിയ പരിശോധനയില്‍ കടുത്ത പനി അനുഭവപ്പെട്ട ആറ് ഇന്ത്യക്കാരെ ചൈനീസ് അധികൃതര്‍ തടഞ്ഞുവെച്ചു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ശനിയാഴ്ച രാവിലെ 7.36 ഓടെ ഡെല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ 324 പേരില്‍ 42 മലയാളികളും ഉണ്ടായിരുന്നു. വിമാനത്തില്‍ വച്ച് തന്നെ പ്രാഥമിക വൈദ്യപരിശോധന നടത്തിയ ശേഷമാണ് ഇവരെ പുറത്തെത്തിച്ചത്. തുടര്‍ന്ന് ഇവരെ ഹരിയാണയിലെ മനേസറിനടുത്ത് കരസേന തയ്യാറാക്കിയ ഐസോലേഷന്‍ വാര്‍ഡുകളിലേക്ക് കൊണ്ടുപോയി. 14 ദിവസം ഐസോലേഷന്‍ വാര്‍ഡുകളില്‍ തുടരും.

കൊറോണ വൈറസ്; പരിശോധയില്‍ കടുത്ത പനി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് 6 ഇന്ത്യക്കാരെ ചൈനീസ് അധികൃതര്‍ തടഞ്ഞുവച്ചു

ആദ്യ ഇന്ത്യന്‍ സംഘത്തെയാണ് ചൈനയിലെ വുഹാനില്‍ നിന്ന് എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ ഡെല്‍ഹിയിലെത്തിച്ചത്. ചൈനയില്‍ നിന്നും മടങ്ങാന്‍ തയ്യാറായ ബാക്കി ഇന്ത്യക്കാരെ മറ്റൊരു വിമാനത്തില്‍ ഉടന്‍ അയക്കുമെന്ന് ചൈനയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.

Keywords: News, National, New Delhi, Health, Report, Airport, Top-Headlines, Coronavirus, Air India, Flight, Chaina, Wuhan, Coronavirus: 6 Stopped As Air India Flies Back 324 Indians From China    < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia