പാചക വാതക വില: ഗാര്‍ഹിക സിലിണ്ടറിന് വര്‍ധിപ്പിച്ചത് 50 രൂപ
Dec 2, 2020, 13:54 IST
ന്യൂഡെല്‍ഹി: (www.kasargodvartha.com 02.12.2020) രാജ്യത്ത് പാചക വാതക വില വര്‍ധിച്ചു. നാല് മാസത്തെ ഇടവേളക്ക് ശേഷമാണ് പാചക വാതക വില കേന്ദ്രസര്‍ക്കാര്‍ വീണ്ടും വര്‍ധിപ്പിച്ചത്. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂടി 651 രൂപയായി. വാണിജ്യ സിലിണ്ടറിന്റെ വിലയും വര്‍ധിച്ചു.
ഡെല്‍ഹിയില്‍ വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന പാചകവാതക വിലയില്‍ 54.50 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇതോടെ 19 കിലോഗ്രാം തൂക്കം വരുന്ന പാചകവാതക സിലിണ്ടറിന്റെ വില 1296 രൂപയായി ഉയര്‍ന്നു. നവംബറില്‍ ഇത് 1241 രൂപയായിരുന്നു.
Keywords: New Delhi, news, National, Top-Headlines, Business, Gas, Gas cylinder, Cooking gas price increased again