city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

NH submerged in water | കലുങ്ക് നിർമാണം തുടങ്ങിയില്ല; മൊഗ്രാലിൽ വെള്ളത്തിൽ മുങ്ങി ദേശീയപാത; ചൗക്കിയിൽ തകർന്ന റോഡ് നന്നാക്കാൻ പ്രതിഷേധവുമായി നാട്ടുകാര്‍; വിദ്യാർഥികൾ ഉൾപെടെയുള്ളവർ ദുരിതത്തിൽ

മൊഗ്രാൽ: (www.kasargodvartha.com) കനത്ത മഴ തുടരുന്നതിനിടെ മൊഗ്രാൽ ടൗൺ ശാഫി മസ്ജിദിനടുത്ത് ദേശീയപാത വെള്ളത്തിൽ മുങ്ങി. ഇവിടെയുണ്ടായിരുന്ന കലുങ്ക്‌ (Culvert) ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് മണ്ണിട്ട് മൂടിയതോടെയാണ് ദേശീയപാതയിൽ തന്നെ വെള്ളം കയറിയത്. കൂടാതെ ഈ ഭാഗത്ത് ദേശീയപാത പൂർണമായും തകർന്ന നിലയിലുമാണ്. മഴ ശക്തി പ്രാപിച്ചാൽ ദേശീയപാതയിൽ വെള്ളക്കെട്ട് മൂലം ഗതാഗതം സ്തംഭിക്കുന്ന സാഹചര്യമുണ്ടാകും.
   
NH submerged in water | കലുങ്ക് നിർമാണം തുടങ്ങിയില്ല; മൊഗ്രാലിൽ വെള്ളത്തിൽ മുങ്ങി ദേശീയപാത; ചൗക്കിയിൽ തകർന്ന റോഡ് നന്നാക്കാൻ പ്രതിഷേധവുമായി നാട്ടുകാര്‍; വിദ്യാർഥികൾ ഉൾപെടെയുള്ളവർ ദുരിതത്തിൽ

വാഹന യാത്രക്കാർക്കും കാൽനട യാത്രക്കാർക്കും വലിയ പ്രയാസമാണ് ഇത് സൃഷ്ടിക്കുന്നത്. വിദ്യാർഥികൾ ഉൾപെടെ പ്രയാസപ്പെട്ടാണ് ഇതുവഴി സമീപത്തെ സ്‌കൂളിലേക്കും മറ്റു വിദ്യാഭ്യസ സ്ഥാപനങ്ങളിലേക്കും മറ്റിടങ്ങളിലേക്കും കടന്നുപോവുന്നത്. ശക്തമായ മഴ വെള്ളം ഒഴുകിയെത്തുന്ന താഴ്ന്ന പ്രദേശമാണിത്. ഇവിടത്തെ കലുങ്ക്‌ പുനഃസ്ഥാപിക്കണമെന്ന് നേരത്തെതന്നെ നാട്ടുകാരും, മസ്ജിദ് കമിറ്റി അംഗങ്ങളും, സന്നദ്ധസംഘടനകളും ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ഇത് ചെവി കൊള്ളാൻ ദേശീയപാത നിർമാണ കംപനിയോ ഇതുമായി ബന്ധപ്പെട്ടവരോ തയ്യാറായിട്ടില്ല. ഇതാണ് ഇപ്പോൾ ദേശീയപാത പൂർണമായും തകരുന്നതിനും, ദേശീയപാതയിൽ വെള്ളക്കെട്ട് രൂപപ്പെടാനും ഇടയാക്കിയത്. കലുങ്ക് യുദ്ധകാലാടിസ്ഥാനത്തിൽ നിർമിക്കാൻ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


ചൗക്കി കുന്നില്‍ - മജല്‍ - ഉജിര്‍കര റോഡ് തകര്‍ന്നു; പ്രതിഷേധവുമായി നാട്ടുകാര്‍

ചൗക്കി: നിരവധി വാഹനങ്ങള്‍ കടന്നുപോവുന്ന ചൗക്കി കുന്നില്‍ - മജല്‍ ഉജിര്‍ക്കര റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ഗവ. യു പി സ്‌കൂള്‍ അടക്കം സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്ത് റോഡ് പൊട്ടിപ്പൊളിഞ്ഞത് കാരണം യാത്ര ദുസഹമായിരിക്കുകയാണ്. റോഡ് വിഷയത്തില്‍ അധികൃതര്‍ ഉടന്‍ ഇടപെട്ട് ജനങ്ങളുടെ അപകട ഭീതി ഒഴിവാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

സമര സമിതി ചെയര്‍മാന്‍ സിറാജ് മൂപ്പ, കണ്‍വീനര്‍ രാജേഷ് ശാസ്തനഗര്‍, അയ്യൂബ് കല്ലങ്കൈ, റിയാസ് ചൗക്കി, ഗിരീഷ്, അനീഫ് ഒമാന്‍, റഫീഖ്, ഖാദര്‍, റഹീം, റഫീഖ്, മൂസാ ബാസിത്, ഗുല്‍സാര്‍, അബ്ദുർ റഹ്‌മാന്‍, വിജയന്‍, ഉദയന്‍, ഹബീബ് മൂപ്പ, രാജേഷ്, ഹസീബ്, സദ്ദാം, ഇബ്രാഹിം, സാബിര്‍ മജല്‍, മുജീബ് കല്ലങ്കൈ, നസീര്‍ കല്ലങ്കൈ, ഹമീദ് എസ് എ, ശാഫി കെ എം, ശാഫി പൈക്കം, കരീം മജല്‍, അബ്ദുല്ല മജൽ, കരീം ചൗക്കി, സുലൈ ചക്കി, മുസ്ത്വഫ ബള്ളൂര്‍, ഹാശിം, മമ്മു മജല്‍, അശ്റഫ് ഒതേത്ത്, നാഗേഷ്, മുഹമ്മദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Keywords:  Mogral, Work, News, National, Students, Protest, Chowki, Rain, Travel, Vehicles, Natives, Construction of culvert did not begin; National highway submerged in water. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia