ഇൻഡ്യ - പാകിസ്താൻ യുദ്ധത്തിൽ വീരമൃത്യു വരിച്ച കാസർകോട്ടെ ലെഫ്റ്റനന്റ് മുഹമ്മദ് ഹാശിമിന്റെ സ്മരണകൾ സജീവമാവുന്നു; ധീരജവാന് നഗര ഹൃദയത്തിൽ സ്മാരകമൊരുങ്ങുന്നു
Jan 24, 2022, 23:54 IST
കാസർകോട്: (www.kasargodvartha.com 24.01.2022) 1965 ലെ ഇൻഡ്യ - പാകിസ്താൻ യുദ്ധത്തിൽ വീരമൃത്യു വരിച്ച തെരുവത്തെ ലെഫ്റ്റനന്റ് മുഹമ്മദ് ഹാശിമിന്റെ സ്മരണകൾ സജീവമാവുന്നു. ധീരജവാന്റെ സ്‌മരണയ്ക്കായി നഗര ഹൃദയത്തിൽ സ്മാരകമൊരുങ്ങുകയാണ്. കാസർകോട് നഗരസഭയാണ് പദ്ധതിയൊരുക്കുന്നത്. 2021-22 പദ്ധതിയിൽ ഉൾപെടുത്തി രണ്ട് ഘട്ടങ്ങളിലായി ഓപെൻ ജിമും സ്മാരകവും നിർമിക്കാനാണ് തീരുമാനം. ആദ്യഘട്ടത്തിൽ പുലിക്കുന്നിൽ ഓപെൻ ജിം പണിയും. ഗവ. ഗസ്റ്റ് ഹൗസിന് എതിർവശമുള്ള പഴയ പാർകിന് സമീപത്താണ് ജിം നിർമിക്കുക. റിപബ്ലിക് ദിനത്തിൽ എൻ എ നെല്ലിക്കുന്ന് എംഎൽഎ ശിലാസ്ഥാപനം നിർവഹിക്കും.
കാസർകോട്ടെ പ്രമുഖ അഭിഭാഷകനായിരുന്ന പരേതനായ പുതിയ പുരയിൽ അഹ്‌മദിന്റെ ആറു മക്കളിൽ ഇളയതാണ് ഹാശിം. 1962 ൽ ബെംഗ്ളൂറിൽ കരസേനയിൽ കമിഷൻഡ് ഓഫിസർ റിക്രൂട് മെന്റിൽ പങ്കെടുത്ത് പട്ടാളത്തിൽ നിയമനം നേടി. പരിശീലനത്തിന് ശേഷം ന്യൂഡെൽഹിയിൽ ലെയ്സൺ ഓഫിസർ ആയി നിയോഗിച്ചെങ്കിലും അത് നിരസിച്ചു യുദ്ധത്തിൽ മുൻ നിരയിൽ തന്നെ പങ്കെടുക്കാൻ അനുമതി തേടിയ ധീരനായിരുന്നു ഹാശിം. 1965 സെപ്റ്റംബറിൽ നടന്ന പോരാട്ടത്തിൽ 23-ാമത്തെ വയസിലാണ് ഹാശിം വീരമൃത്യു വരിക്കുന്നത്.
ശിലാസ്ഥാപന ചടങ്ങിൽ നഗരസഭ ചെയർമാൻ അഡ്വ. വി എം മുനീർ അധ്യക്ഷത വഹിക്കും. വൈസ് ചെയർപേഴ്സൺ ശംസീദ ഫിറോസ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ അബ്ബാസ് ബീഗം, റീത ആർ, ഖാലിദ് പച്ചക്കാട്, സിയാന ഹനീഫ്, രജനി ആർ, വാർഡ് കൗൻസിലർ രഞ്ജിത, സെക്രടറി ബിജു എസ്, അസിസ്റ്റന്റ് എക്സിക്യൂടീവ് എൻജിനീയർ ദിലീഷ് എൻ ഡി, അസിസ്റ്റന്റ് എൻജിനീയർ ഉപേന്ദ്രൻ വി വി, നഗരസഭ കൗൺസിൽ അംഗങ്ങൾ തുടങ്ങിയവർ സംബന്ധിക്കും.
Also Read:

Keywords: News, Kerala, Kasaragod, Top-Headlines, India, Memorial, Remembrance, National, Karnataka, Army, Republic day celebrations, N.A.Nellikunnu, MLA, Muhammad Hashim, Constructing memorial for Lieutenant Muhammad Hashim.
< !- START disable copy paste -->