city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

DK Shivakumar | കോണ്‍ഗ്രസ് ശക്തിപ്പെട്ടാല്‍ രാഷ്ട്രം ശക്തമാകും, കോണ്‍ഗ്രസിന് ലഭിക്കുന്ന വോട് പാവപ്പെട്ടവരെ ശക്തിപ്പെടുത്തും; തെലങ്കാനയില്‍ പാര്‍ടി അധികാരത്തില്‍ വരുമെന്ന് ഡികെ ശിവകുമാര്‍

ഹൈദരാബാദ്: (KasargodVartha) തെലങ്കാനയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് കര്‍ണാടക ഉപമുഖ്യ മന്ത്രി ഡികെ ശിവകുമാര്‍. തെലങ്കാനയിലെ തണ്ടൂരില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ശിവകുമാര്‍. നവംബര്‍ 30നാണ് തെലങ്കാനയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.

DK Shivakumar | കോണ്‍ഗ്രസ് ശക്തിപ്പെട്ടാല്‍ രാഷ്ട്രം ശക്തമാകും, കോണ്‍ഗ്രസിന് ലഭിക്കുന്ന വോട് പാവപ്പെട്ടവരെ ശക്തിപ്പെടുത്തും; തെലങ്കാനയില്‍ പാര്‍ടി അധികാരത്തില്‍ വരുമെന്ന് ഡികെ ശിവകുമാര്‍

തെലങ്കാനയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്നും നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ശക്തിപ്പെട്ടാല്‍ രാഷ്ട്രം ശക്തമാകുമെന്നും കോണ്‍ഗ്രസിന് ലഭിക്കുന്ന വോട് പാവപ്പെട്ടവരെ ശക്തിപ്പെടുത്തുമെന്നും ശിവകുമാര്‍ പറഞ്ഞു.

കര്‍ണാടകയില്‍ കോണ്‍ഗ്രസ് നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നില്ലെന്ന ബിആര്‍എസിന്റെ ആരോപണം തള്ളിയ ശിവകുമാര്‍ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവും മകന്‍ കെടി രാമറാവുവും കര്‍ണാടകയിലേക്ക് വന്ന് നേരിട്ട് കാര്യങ്ങല്‍ കണ്ട് മനസിലാക്കണമെന്നും അഭ്യര്‍ഥിച്ചു.

ശിവകുമാറിന്റെ വാക്കുകള്‍:

എനിക്ക് കെസി ആറിനോടും കെടി ആറിനോടും പറയാനുള്ളത് ഒരു ബസ് തയാറാക്കാം, നിങ്ങളുടെ മന്ത്രിമാരുടെ സംഘവുമായി വരൂ. എന്താണോ ഞങ്ങള്‍ വാഗ്ദാനം ചെയ്തത് അത് ചെയ്തിട്ടുണ്ട്. കര്‍ണാടകയിലെ വികസന പ്രവര്‍ത്തനങ്ങള്‍ മനസിലാക്കി കൊടുക്കാന്‍ അവരോടൊപ്പം പോകാന്‍ തയാറാണ്. തെലങ്കാനയില്‍ കോണ്‍ഗ്രസ് നല്‍കിയ ആറ് ഉറപ്പുകള്‍ കര്‍ണാടകയില്‍ പാര്‍ടി നല്‍കിയ അഞ്ച് ഉറപ്പുകളേക്കാള്‍ മികച്ചതാണ്.

തെലങ്കാനയില്‍ കോണ്‍ഗ്രസ് സര്‍കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം സോണിയ ഗാന്ധിയുടെ ജന്മദിനമായ ഡിസംബര്‍ ഒമ്പതിന് ചേരും. ആറ് ഉറപ്പുകള്‍ നടപ്പാക്കുന്നത് സംബന്ധിച്ച ഫയലുകളില്‍ ഒപ്പിടും. 2009 ലെ അതേ ദിവസമായിരുന്നു അന്നത്തെ യുപിഎ സര്‍കാര്‍ പ്രത്യേക തെലങ്കാന സംസ്ഥാനം രൂപീകരിക്കാന്‍ തീരുമാനിച്ചത്. തെലങ്കാനക്ക് സംസ്ഥാന പദവി നല്‍കിയ സോണിയ ഗാന്ധിക്ക് തെലങ്കാനയിലെ ജനങ്ങള്‍ നന്ദി പറയണമെന്നും- ശിവകുമാര്‍ പറഞ്ഞു.

Keywords:  'Congress Will Form Government In Telangana, Implement Promises': DK Shivakumar, Telangana, News, DK Shivakumar, Politics, Telangana Assembly Election, Congress, Sonia Gandhi, Karnataka, Bus, National News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia