city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വനിതാ ദിനത്തില്‍ കര്‍ഷകപ്രക്ഷോഭം നടക്കുന്ന ഡെല്‍ഹി അതിര്‍ത്തികളില്‍ മഹിള മഹാപഞ്ചായത്തുകള്‍; നൂറ് മാസങ്ങള്‍ പിന്നിട്ടാലും കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കും വരെ പ്രക്ഷോഭം തുടരുമെന്ന് പ്രിയങ്ക ഗാന്ധി

ന്യൂഡെല്‍ഹി: (www.kasargodvartha.com 08.03.2021) വനിതാ ദിനമായ തിങ്കളാഴ്ച കര്‍ഷകപ്രക്ഷോഭം നടക്കുന്ന ഡെല്‍ഹി അതിര്‍ത്തികളില്‍ മഹിള മഹാപഞ്ചായത്തുകള്‍ ചേരും. സിംഗു, ടിക്രി, ഗാസിപ്പൂര്‍ എന്നിവിടങ്ങളില്‍ ആയിരക്കണക്കിന് സ്ത്രീകള്‍ സംഘടിക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച അറിയിച്ചു. സിംഗുവില്‍ രാവിലെ പത്ത് മണിക്കാണ് മഹിള മഹാപഞ്ചായത്ത് ആരംഭിക്കുക. കെ എഫ് സി ചൗകില്‍ നിന്ന് സിംഗു അതിര്‍ത്തിയിലേക്ക് വനിതകളുടെ മാര്‍ചും നടക്കും. 

അതേസമയം കര്‍ഷകപ്രക്ഷോഭത്തില്‍ കേന്ദ്രത്തിനെതിരെ നിലപാട് കടുപ്പിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. നൂറ് ദിവസമല്ല നൂറ് മാസങ്ങള്‍ പിന്നിട്ടാലും കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കും വരെ കര്‍ഷകര്‍ക്കൊപ്പം പ്രക്ഷോഭം തുടരുമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. കര്‍ഷകസമരം നൂറ് ദിവസം പിന്നിട്ടതിന് പിന്നാലെ നടത്തിയ മീററ്റിലെ മഹാപഞ്ചായത്തിലാണ് നിയമങ്ങള്‍ പിന്‍വലിക്കും വരെ കര്‍ഷകര്‍ക്കൊപ്പമെന്ന് പ്രിയങ്ക ഗാന്ധി വ്യക്തമാക്കിയത്. 

വനിതാ ദിനത്തില്‍ കര്‍ഷകപ്രക്ഷോഭം നടക്കുന്ന ഡെല്‍ഹി അതിര്‍ത്തികളില്‍ മഹിള മഹാപഞ്ചായത്തുകള്‍; നൂറ് മാസങ്ങള്‍ പിന്നിട്ടാലും കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കും വരെ പ്രക്ഷോഭം തുടരുമെന്ന് പ്രിയങ്ക ഗാന്ധി


പന്ത്രണ്ടാം തിയതി മുതല്‍ ബിജെപിക്കെതിരെയുള്ള പ്രചാരണത്തിന്റെ ഭാഗമായി കര്‍ഷക നേതാക്കള്‍ തെരഞ്ഞെടുപ്പ് സംസ്ഥാനങ്ങളില്‍ പര്യടനം നടത്തും. പ്രതിഷേധപരിപാടികള്‍ സജീവമാക്കുന്നതിന് ഈ ശനിയാഴ്ച്ച രാജ്യവ്യാപക ട്രെയിന്‍ തടയാന്‍ സംയുക്ത കിസാന്‍ മോര്‍ച തീരുമാനിച്ചു. വിവിധ ട്രേഡ് യൂണിയനുകളുടെ പിന്തുണയോടെയാകും ഉപരോധം. 

സമരഭൂമികള്‍ ഒക്ടോബര്‍ വരെ സജീവമാക്കാനായി ഒരു ഗ്രാമത്തില്‍ നിന്ന് ഒരു ട്രാക്ടര്‍, പതിനഞ്ച് കര്‍ഷകര്‍, പത്തു ദിവസം സമരഭൂമിയിലെന്ന തീരുമാനം നടപ്പാക്കും. ഇത് സംബന്ധിച്ച് കര്‍ഷകര്‍ക്ക് മഹാപഞ്ചായത്തുകള്‍ വഴി നിര്‍ദേശം നല്‍കിയെന്ന് കര്‍ഷകനേതാവ് രാകേഷ് ടിക്കായത്ത് അറിയിച്ചു.

Keywords: News, National, India, New Delhi, Farmer, Protest, Top-Headlines, Women's-day, Congress, Congress will always stand by farmers, says Priyanka Gandhi

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia