city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Manifesto | ഗുജറാതിൽ അധികാരത്തിലെത്തിയാൽ നരേന്ദ്ര മോദി സ്റ്റേഡിയത്തിന്റെ പേര് മാറ്റുമെന്ന് കോൺഗ്രസ് വാഗ്ദാനം; ജനപ്രിയ പ്രഖ്യാപനങ്ങളുമായി പ്രകടന പത്രിക പുറത്തിറക്കി

അഹ്‌മദാബാദ്: (www.kasargodvartha.com) ഗുജറാത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക കോൺഗ്രസ് പുറത്തിറക്കി. അധികാരത്തിലെത്തിയാൽ അഹ് മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന്റെ പേര് സർദാർ പട്ടേൽ സ്റ്റേഡിയം എന്നാക്കുമെന്നാണ് വാഗ്ദാനങ്ങളിലൊന്ന്. രാജസ്താൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടാണ് പ്രകടന പത്രിക പുറത്തിറക്കിയത്. പാർടി സർകാർ രൂപീകരിക്കുകയാണെങ്കിൽ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ തരഞ്ഞെടുപ്പ് പ്രകടന പത്രിക ഔദ്യോഗിക രേഖയായി കോൺഗ്രസ് സ്വീകരിക്കുമെന്ന് അശോക് ഗെഹ്ലോട്ട് പറഞ്ഞു.
  
Manifesto | ഗുജറാതിൽ അധികാരത്തിലെത്തിയാൽ നരേന്ദ്ര മോദി സ്റ്റേഡിയത്തിന്റെ പേര് മാറ്റുമെന്ന് കോൺഗ്രസ് വാഗ്ദാനം; ജനപ്രിയ പ്രഖ്യാപനങ്ങളുമായി പ്രകടന പത്രിക പുറത്തിറക്കി

എല്ലാ ഗുജറാതികൾക്കും സംസ്ഥാനത്ത് 10 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് കോൺഗ്രസ് പ്രകടനപത്രികയിൽ പറയുന്നു, സർകാർ ജോലികളിൽ സ്ത്രീകൾക്ക് 50 ശതമാനം സംവരണം ഉറപ്പാക്കുമെന്നും സംസ്ഥാനത്തെ ഓരോ സ്ത്രീകൾക്കും വിധവകൾക്കും വൃദ്ധർക്കും പ്രതിമാസം 2,000 രൂപ ധനസഹായം നൽകുമെന്നും വാഗ്ദാനങ്ങളിലുണ്ട്. 3000 ഇൻഗ്ലീഷ് മീഡിയം സ്‌കൂളുകൾ സർകാർ തുറക്കുമെന്നും സംസ്ഥാനത്തെ പെൺകുട്ടികൾക്ക് ബിരുദാനന്തര ബിരുദം വരെ സൗജന്യ വിദ്യാഭ്യാസം നൽകുമെന്നും പാർടി അറിയിച്ചു.

മൂന്ന് ലക്ഷം രൂപ വരെയുള്ള കാർഷിക കടങ്ങൾ എഴുതിത്തള്ളൽ, 300 യൂണിറ്റ് സൗജന്യ വൈദ്യുതി, തൊഴിൽരഹിതരായ ഓരോ യുവാക്കൾക്കും പ്രതിമാസം 3,000 രൂപ ഗ്രാന്റ്, 500 രൂപയ്ക്ക് ഗാർഹിക ഗ്യാസ് സിലിൻഡറുകൾ എന്നിവ കോൺഗ്രസ് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്യുന്നു. എല്ലാ ഗുജറാതികൾക്കും പരമാവധി 10 ലക്ഷം രൂപ വരെ സൗജന്യ ചികിത്സയും സൗജന്യ ആരോഗ്യ പരിശോധനയും അഞ്ച് ലക്ഷം രൂപ വരെ മരുന്നുകളും വാഗ്ദാനം ചെയ്യുന്ന കോൺഗ്രസ്, സംസ്ഥാനത്ത് കോവിഡ് നഷ്ടപരിഹാരമായി നാല് ലക്ഷം രൂപ നൽകുമെന്നും വ്യക്തമാക്കി.

Keywords:  National, News, Top-Headlines, Latest-News, Political Party, Political-News, Politics, Gujarat-Elections, Narendra-Modi, Congress, Minister, Congress unveils manifesto for Gujarat polls.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia