കര്‍ണാടകാ തെരഞ്ഞെടുപ്പ്: മംഗലാപുരം, ഉഡുപ്പി കോര്‍പറേഷനുകള്‍ കോണ്‍ഗ്രസിന്
Mar 11, 2013, 21:00 IST
മംഗലാപുരം: കര്‍ണാടകയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ മാര്‍ച്ച് ഏഴിന് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോള്‍ കോണ്‍ഗ്രസിന് വന്‍ ഭൂരിപക്ഷം. മംഗലാപുരം, ഉഡുപ്പി കോര്‍പറേഷനുകള്‍ കോണ്‍ഗ്രസ് കയ്യടക്കി. 60 തദ്ദേശ സ്ഥാപനങ്ങളില്‍ 35 സീറ്റുകള്‍ കോണ്‍ഗ്രസ് നേടി. ബി.ജെ.പിയെ അപേക്ഷിച്ച് 20 സീറ്റുകളാണ് കോണ്‍ഗ്രസ് അധികം നേടിയത്. മുന്‍ മേയര്‍ ഗുല്‍സാര്‍ ബാനുവിന് കഴിഞ്ഞ പ്രാവശ്യത്തേക്കാള്‍ 645 വോട്ടുകള്‍ നഷ്ടമായി. സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ടി സ്ഥാനാര്‍ഥി അയാസ് 1745 വോട്ടോടെയാണ് ഗുല്‍സാര്‍ ബാനുവിനെ പരാജയപ്പെടുത്തിയത്.
ഗുല്‍സര്‍ ബാനു കോണ്‍ഗ്രസിന്റെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചു. ബി.ജെ.പിയുടെ അഴിമതിയെക്കുറിച്ച് ജനങ്ങള്‍ മനസിലാക്കി എന്നതിന് തെളിവാണ് കോണ്‍ഗ്രസിന്റെ വിജയമെന്ന് അവര്‍ അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ് മുമ്പ് ഭരിച്ചതിനെക്കാള്‍ മെച്ചപ്പെട്ട ഒരു ഭരണമായിരിക്കും ഇനി നടത്തുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഉഡുപ്പിയിലെ 35 തദ്ദേശ സ്വയംഭരണ സീറ്റുകളില്‍ കോണ്‍ഗ്രസ് 22 ഉം ബി.ജെ.പി 12 സീറ്റും നേടി.
സീറ്റുനില: മംഗലാപുരം- ബി.ജെ.പി-20, കോണ്‍ഗ്രസ് -35, ജെ.ഡി(എസ്) 2, സി.പി.ഐ-1, സ്വതന്ത്രന്‍ -1, മറ്റുള്ളവര്‍-1
പുത്തൂര്‍: ബി.ജെ.പി-12, കോണ്‍ഗ്രസ്-15,
മൂഡബിദ്രെ : ബി.ജെ.പി-5, കോണ്‍ഗ്രസ്-14, സി.പി.ഐ-1
ബണ്ട്വാള്‍: ബി.ജെ.പി- 5, കോണ്‍ഗ്രസ്- 13, ജെ.ഡി.എസ്-1, സ്വതന്ത്രന്‍- 1, മറ്റുള്ളവര്‍ -3
ഉള്ളാള്‍ : ബി.ജെ.പി-7, കോണ്‍ഗ്രസ-് 17, സ്വതന്ത്രന്‍ -2, മറ്റുള്ളവര്‍-1
സുള്ള്യ: ബി.ജെ.പി-12, കോണ്‍ഗ്രസ്- 5, സ്വതന്ത്രന്‍- 1
ബെല്‍ത്തങ്ങാടി: ബി.ജെ.പി-2, കോണ്‍ഗ്രസ്- 9
ഉഡുപ്പി: ബി.ജെ.പി-12, കോണ്‍ഗ്രസ്- 22, സ്വതന്ത്രന്‍-1
കുന്താപുരം: ബി.ജെ.പി-12, കോണ്‍ഗ്രസ്-9, സി.പി.ഐ-2
കാര്‍ക്കള: ബി.ജെ.പി-11, കോണ്‍ഗ്രസ്-12
സാലിഗ്രാമ: ബി.ജെ.പി-8, കോണ്‍ഗ്രസ്-6 .
Keywords: Victory, Corporation, Belthangadi,Karkala, Candidate, Saligrama, Seat,Karnataka, election, Mangalore, Udupi, Congress, ullal, Sullia, National,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Congress set to rule Mangalore, Udupi City Corporations