city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Sonia Gandhi | തെലങ്കാനയിലെ കോൺഗ്രസ് റാലി വേദിയിൽ സോണിയ ഗാന്ധിയെ ഭാരതമാതാവായി കാണിച്ച് കട്ടൗട്ട്

ഹൈദരാബാദ്: (www.kasargodvartha.com) തെലങ്കാനയിലെ കോൺഗ്രസ് റാലി വേദിയിൽ മുൻ അധ്യക്ഷ സോണിയ ഗാന്ധിയെ ഭാരത് മാതാവായി കാണിച്ച് കട്ടൗട്ടുകൾ. ശനിയാഴ്ച മുതൽ ഹൈദരാബാദിൽ രണ്ട് ദിവസത്തെ കോൺഗ്രസ് പ്രവർത്തക സമിതി യോഗം ചേർന്നിരുന്നു. പ്രവർത്തക സമിതി യോഗത്തിന് ശേഷം കോൺഗ്രസ് ഞായറാഴ്ച റാലിയും നടത്തി. സോണിയാഗാന്ധിയും രാഹുൽ ഗാന്ധിയും ഉൾപ്പെടെ കോൺഗ്രസിന്റെ പ്രമുഖ നേതാക്കളെല്ലാം ചടങ്ങിൽ പങ്കെടുത്തു.
 
Sonia Gandhi | തെലങ്കാനയിലെ കോൺഗ്രസ് റാലി വേദിയിൽ സോണിയ ഗാന്ധിയെ ഭാരതമാതാവായി കാണിച്ച് കട്ടൗട്ട്

റാലിയുടെ ഭാഗമായി തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലെ തുക്കുഗുഡ മേഖലയിൽ എല്ലാ കോൺഗ്രസ് നേതാക്കളുടെയും കട്ടൗട്ടുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിൽ സോണിയ ഗാന്ധിയുടെ കട്ടൗട്ടാണ് വിവാദമായത്. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ ഭാരതമാതാവായി കാണിച്ചിരിക്കുന്നത് കാണാം. സോണിയാ ഗാന്ധിയുടെ തലയിൽ കിരീടവും കയ്യിൽ കോൺഗ്രസ് പതാകയും വെച്ചിട്ടുമുണ്ട്.
അതിനിടെ സോണിയാ ഗാന്ധിയുടെ കട്ടൗട്ട് വിഷയത്തിൽ കോൺഗ്രസിനെ വിമർശിച്ച് ബിജെപി രംഗത്തെത്തി. കോൺഗ്രസിന് ഇന്ത്യയെ അപമാനിക്കുന്ന ശീലമുണ്ടെന്ന് ബിജെപി വക്താവ് ഷെഹ്‌സാദ് പൂനാവാല പറഞ്ഞു. നേരത്തെ കോൺഗ്രസ് നേതാവ് ബിഡി കല്ല സോണിയ മാതാ കീ ജയ് മുദ്രാവാക്യം വിളിച്ചിരുന്നു. ഇപ്പോൾ സോണിയ ഗാന്ധിയെ ഭാരതമാതാവായാണ് കാണുന്നത്. കോൺഗ്രസ് കുടുംബം എല്ലായ്‌പ്പോഴും രാജ്യത്തേക്കാൾ വലുതാണെന്നും പൊതുജനങ്ങൾ പൈശാചികമാണെന്നും സോണിയാ ഗാന്ധിയുടെ കട്ടൗട്ടിൽ കാണിക്കുന്നതായും ബിജെപി വക്താവ് കൂട്ടിച്ചേർത്തു. 

Keywords: News, National, New Delhi, Congress, Politics, Congress Posters showing Sonia Gandhi as Bharat Mata.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia