കോണ്‍ഗ്രസ് നേതാവ് എന്‍ ഡി തിവാരിയുടെ നില ഗുരുതരം
Sep 20, 2017, 19:23 IST
ന്യൂഡല്‍ഹി: (www.kasargodvartha.com 20.09.2017) മുന്‍ കോണ്‍ഗ്രസ് നേതാവ് എന്‍ ഡി തിവാരിയുടെ നില ഗുരുതരം. സാകേത് മാക്‌സ് ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തിലാണ് 91കാരനായ തിവാരിയെ പ്രവേശിപ്പിച്ചിട്ടുള്ളത്. ആരോഗ്യനില ഗുരുതരമായ തിവാരി മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
1990കളില്‍ പ്രധാനമന്ത്രിയാകാന്‍ വരെ സാധ്യത കല്‍പ്പിച്ചിരുന്ന തിവാരി '94ല്‍ കോണ്‍ഗ്രസ് വിട്ട് അര്‍ജുന്‍ സിങ്ങുമായി ചേര്‍ന്ന് കോണ്‍ഗ്രസ് (തിവാരി) എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചിരുന്നു. പിന്നീട് സോണിയ ഗാന്ധിയെ അധ്യക്ഷയായി അംഗീകരിച്ച് കോണ്‍ഗ്രസിലേക്ക് തന്നെ തിരിച്ചു വരികയായിരുന്നു.
രാവിലെ വീട്ടില്‍ ചായ കുടിക്കുന്നതിനിടെയാണ് തിവാരി അബോധാവസ്ഥയിലായതെന്ന് മകന്‍ രോഹിത് ശേഖര്‍ മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായിരുന്ന തിവാരി 1976ല്‍ യു പിയിലും 2002ല്‍ ഉത്തരാഖണ്ഡിലും മുഖ്യമന്ത്രി പദവും 2007-2009 വരെ ആന്ധ്രപ്രദേശ് ഗവര്‍ണര്‍ പദവിയും വഹിച്ചിരുന്നു.
അടുത്തിടെ നാരായണ്‍ ദത്ത് തിവാരിയും മകന്‍ രോഹിത് ശേഖറും അടുത്ത കാലത്ത് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. അടുത്ത തെരഞ്ഞെടുപ്പില്‍ ഉത്തരാഖണ്ഡിലെ ബ്രാഹ്മണ വോട്ടുകള്‍ ലക്ഷ്യം വച്ചായിരുന്നു ബി.ജെ.പി പ്രവേശനം. ആറു വര്‍ഷത്തെ നിയമ യുദ്ധത്തിനു ശേഷം മൂന്നു വര്‍ഷം മുമ്പാണ് രോഹിതിനെ മകനായി തിവാരി അംഗീകരിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: New Delhi, news, National, India, Congress, hospital, Congress leader MD Tiwari in hospital