city-gold-ad-for-blogger

മോദി ഒരു ഭീകരനാണ്; നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് നടിയും കോണ്‍ഗ്രസ് നേതാവുമായ വിജയശാന്തി

ഹൈദരാബാദ്:(www.kasargodvartha.com 10/03/2019) പ്രധാനമന്ത്രി നരേന്ദ്രമോദി ഭീകരനാണെന്ന് പറഞ്ഞ് നടിയും കോണ്‍ഗ്രസ് നേതാവുമായ വിജയശാന്തി. തെലങ്കാനയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുത്ത റാലിയില്‍ സംസാരിക്കവെയായിരുന്നു നടിയുടെ വിവാദ പരാമര്‍ശം.നോട്ട് നിരോധനം പോലുള്ള മോദിയുടെ തീരുമാനങ്ങളെ ഉദാഹരണമായി ചൂണ്ടിക്കാട്ടിയായിരുന്നു വിജയശാന്തിയുടെ ആരോപണം.

പൊതുജനങ്ങള്‍ നേതാക്കന്മാരെ ഇഷ്ടപ്പെടുകയാണ് വേണ്ടത്. എന്നാല്‍ ജനങ്ങള്‍ മോദിയെ ഭയപ്പെടുകയാണ്. എപ്പോഴാണ് മോദി ബോംബ് പ്രയോഗിക്കുക എന്ന് അറിയില്ല. ഒരു ഭീകരവാദിയെ പോലെയാണ് മോദിയുടെ രീതികള്‍. പ്രധാനമന്ത്രി എന്ന നിലയില്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് അദ്ദേഹം ചെയ്യുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മോദി ഒരു ഭീകരനാണ്; നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് നടിയും കോണ്‍ഗ്രസ് നേതാവുമായ വിജയശാന്തി

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മോദിയും രാഹുല്‍ ഗാന്ധിയും തമ്മിലുള്ള പോരാട്ടം ശക്തമായിരിക്കും. മോദി ഒരു സ്വേച്ഛാതിപതിയെ പോലെയാണ് ഭരണം നടത്തുന്നത്. ജനാധിപത്യത്തെ തിരികെ കൊണ്ട് വരാനാണ് രാഹുല്‍ ഗാന്ധി ശ്രമിക്കുന്നതെന്നും, അടുത്ത അഞ്ചുവര്‍ഷം കൂടി ഭരിക്കാന്‍ മോദി ആഗ്രഹിക്കുന്നുണ്ട്. പക്ഷേ ജനങ്ങള്‍ അതിന് സമ്മതിക്കരുതെന്നും വിജയശാന്തി പറഞ്ഞു.

റാലിയില്‍ സംസാരിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പ്രധാനമന്ത്രിയെ ശക്തമായി വിമര്‍ശിച്ചു. പാവപ്പെട്ടവരുടെയും അതിസമ്പന്നരുടെയും രണ്ട് ഇന്ത്യ സൃഷ്ടിക്കുകയാണ് മോദി ചെയ്തതെന്ന് രാഹുല്‍ ഗാന്ധി അഭിപ്രയപ്പെട്ടു. മോദിയുടെ നിര്‍ദേശമനുസരിച്ച് പ്രവര്‍ത്തിക്കുന്നയാളായി മാറിയിരിക്കുകയാണ് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു എന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, National, Top-Headlines, Congress, Narendra-Modi, Prime Minister, Congress leader and actress Vijayashanti says about Narendra Modi

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia