city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പാര്‍ട്ടി വിട്ട കോണ്‍ഗ്രസ് എംഎല്‍എമാരുടെ എണ്ണം 6 ആയി; ബിജെപി പാളയത്തില്‍ അഭയം തേടുമെന്ന് സൂചന

അഹമ്മദാബാദ്: (www.kasargodvartha.com 28.07.2017) ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ പതനം ഏതാണ്ട് പൂര്‍ണമാകുന്ന സ്ഥിതിയിലാണ്. വെള്ളിയാഴ്ച രണ്ടു പേര്‍ കൂടി രാജിവെച്ചു. മാന്‍ സിംഗ് ചൗഹാന്‍, ഛനഭായ് ചൗധരി, രാംസിംഗ് പര്‍മാര്‍ എന്നിവരാണ് രാജിവെച്ചത്. വ്യാഴാഴ്ച മൂന്നു പേര്‍ രാജിവെച്ചിരുന്നു. ഇതോടെ പാര്‍ട്ടി വിട്ട കോണ്‍ഗ്രസ് എംഎല്‍എമാരുടെ എണ്ണം അഞ്ചായി.

ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഗുജറാത്തില്‍ നിന്നും രാജ്യസഭയിലേക്ക് മത്സരിക്കാനൊരുങ്ങവേയാണ് കോണ്‍ഗ്രസിനുള്ളില്‍ നിന്ന് കൊഴിഞ്ഞുപോക്ക് തുടരുന്നത്. പാര്‍ട്ടി വിട്ടവര്‍ ബിജെപിയില്‍ ചേരുമെന്നാണ് സൂചന. അതേസമയം താന്‍ ബിജെപിയില്‍ ചേരില്ലെന്ന് രാംസിംഗ് പര്‍മാര്‍ അറിയിച്ചതായി വിവിധ വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

പാര്‍ട്ടി വിട്ട കോണ്‍ഗ്രസ് എംഎല്‍എമാരുടെ എണ്ണം 6 ആയി; ബിജെപി പാളയത്തില്‍ അഭയം തേടുമെന്ന് സൂചന



കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് കൂടിയായ ശങ്കര്‍ സിംഗ് വഗേല കോണ്‍ഗ്രസ് വിട്ടിരുന്നു. വഗേലയുടെ വിശ്വസ്തരാണ് വെള്ളിയാഴ്ച എംഎല്‍എ സ്ഥാനം രാജിവെച്ചത്. പാര്‍ട്ടി ചീഫ് വിപ്പ് കൂടിയായ ബല്‍വന്ത് സിംഗ് രാജ്പുത് ആണ് ഇവരില്‍ പ്രമുഖന്‍. തേജശ്രീ പട്ടേല്‍, പി ഐ പട്ടേല്‍ എന്നിവരും വ്യാഴാഴ്ച രാജിവച്ചിരുന്നു.

ഓഗസ്റ്റ് എട്ടിനാണ് ഗുജറാത്തില്‍ നിന്നുള്ള മൂന്നു രാജ്യസഭാ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. അമിത് ഷായ്‌ക്കൊപ്പം സ്മൃതി ഇറാനിയും വിജയം ഉറപ്പിച്ചിരിക്കുകയാണ്. മൂന്നാമത്തെ സീറ്റിലാണ് വാശിയേറിയ പോരാട്ടം നടക്കുന്നത്. പട്ടേലിനെതിരെ രാജ്പുതിനെ നിര്‍ത്തിയ ബിജെപി വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

Keywords: National, news, Top-Headlines, Politics, Congress, Bjp, MLA, Resignation, Legislative Assembly, Congre ss in Gujarat loses another MLA, taking tally to 6, ahead of RS poll

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia