city-gold-ad-for-blogger

സമാധാന യോഗത്തിനിടെ സംഘര്‍ഷം: എസ്. ഐ. അടക്കം രണ്ടു പേര്‍ക്ക് പരിക്ക്

മംഗലാപുരം: കോണ്‍ഗ്രസ് സംഘടിപ്പിച്ച സമാധാന സമ്മേളനത്തിനിടെ സംഘര്‍ഷം. ഒരു യുവാവിനും ബണ്ട്വാള്‍ എസ്. ഐ. സഞ്ജീവ കുമാറിനും പരിക്കേറ്റു. ശനിയാഴ്ച കല്ലട്ക്കയില്‍ പാണെമാംഗ്ലൂര്‍ ബ്‌ളോക്ക് കോണ്‍ഗ്രസും ഗോള്‍ത്തമജല്‍ യൂണിറ്റ് കമ്മിറ്റിയും സംയുക്തമായി നടത്തിയ കണ്‍വെന്‍ഷനിലാണ് കുഴപ്പമുണ്ടായത്. മന്ത്രി രമാനാഥ റൈ, കെ.പി.സി.സി. സെക്രട്ടറി ഇവാന്‍ ഡിഡൂസ, ഹരികൃഷ്ണ ബണ്ട്വാള്‍ തുടങ്ങിയവരും വിവിധ പാര്‍ട്ടി നേതാക്കളും പരിപാടിയില്‍ സംബന്ധിച്ചിരുന്നു.

ചന്ദ്ര പ്രകാശ് ഷെട്ടി എന്നയാള്‍ പ്രസംഗത്തിനിടെ ബി. ജെ. പി. നേതാവ് കല്ലട്ക്ക പ്രഭാകര ഭട്ടിനെ പേരെടുത്തു പറഞ്ഞ് വ്യക്തി പരമായി ആക്ഷേപിക്കുകയായിരുന്നു. ഇതിനെ ഒരു സംഘം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്യുകയും വാക്കേറ്റത്തിനു വഴിവെക്കുകയും ചെയ്തു. തുടര്‍ന്ന് വേദിയിലേക്കു കല്ലേറും ഉണ്ടായി. അക്രമികളെ ഓടിക്കാന്‍ പോലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍ വാതക പ്രയോഗവും നടത്തി. 

സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പ്രദേശത്ത് 144-ാം വകുപ്പു പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

സമാധാന യോഗത്തിനിടെ സംഘര്‍ഷം: എസ്. ഐ. അടക്കം രണ്ടു പേര്‍ക്ക് പരിക്ക്

സമാധാന യോഗത്തിനിടെ സംഘര്‍ഷം: എസ്. ഐ. അടക്കം രണ്ടു പേര്‍ക്ക് പരിക്ക്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:   Congress Harmony Convention Turns Violent as Sangh Parivar Barges in to Venue, Harmony convention turned into a battle ground at Kalladka

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia