city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

MLC polls | കർണാടക എംഎൽസി തിരഞ്ഞെടുപ്പ്: കോൺഗ്രസ് സ്ഥാനാർഥികളായി മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറും മന്ത്രി ബൊസെരാജുവും തിപ്പണ്ണപ്പയും പത്രിക സമർപിച്ചു

ബെംഗ്ളുറു: (www.kasargodvartha.com) ഒഴിവു വരുന്ന കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ സീറ്റുകളിലേക്ക് കോൺഗ്രസ് സ്ഥാനാർഥികളായ മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറും മന്ത്രി എൻ എസ് ബൊസെരാജുവും തിപ്പണ്ണപ്പ കമക്നൂറും പത്രിക സമർപിച്ചു. മൂവരുടെയും പേരുകൾക്ക് ഹൈകമാൻഡ് തിങ്കളാഴ്ച അന്തിമ അംഗീകാരം നൽകിയിരുന്നു. നിയമസഭാ സെക്രടറിയും റിടേണിംഗ് ഓഫീസറുമായ എം കെ വിശാലാക്ഷി മുമ്പാകെയാണ് നാമനിർദേശ പത്രിക നൽകിയത്. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ, മന്ത്രിമാരായ എം ബി പാട്ടീൽ, മധു ബംഗാരപ്പ, കെ എച് മുനിയപ്പ എന്നിവർ സംബന്ധിച്ചു.

തെലങ്കാന സംസ്ഥാന ചുമതലയുള്ള എഐസിസി ജെനറൽ സെക്രടറിയാണ് 66കാരനായ ബൊസെരാജു. നിലവിൽ മന്ത്രിയായ അദ്ദേഹം സ്ഥാനത്ത് തുടരണമെങ്കിൽ സത്യപ്രതിജ്ഞ ചെയ്ത ദിവസം മുതൽ ആറു മാസത്തിനകം നിയമസഭയിലോ നിയമ കൗൺസിലിലോ അംഗമാവേണ്ടതുണ്ട്. ബാബു റാവു, ആർ ശങ്കർ, ലക്ഷ്മൺ സവാദി എന്നിവർ രാജിവെച്ച ഒഴിവുകളിലേക്കാണ് ഈ മാസം 30ന് എംഎൽസി തിരഞ്ഞെടുപ്പ് നടക്കുന്നത്. അന്നുതന്നെ ഫലപ്രഖ്യാപനവും നടക്കും.
 
MLC polls | കർണാടക എംഎൽസി തിരഞ്ഞെടുപ്പ്: കോൺഗ്രസ് സ്ഥാനാർഥികളായി മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറും മന്ത്രി ബൊസെരാജുവും തിപ്പണ്ണപ്പയും പത്രിക സമർപിച്ചു

ബിജെപി വിട്ട് കോൺഗ്രസിൽ എത്തി നിയമസഭ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ജഗദീഷ് ഷെട്ടാറിന് ലക്ഷ്മൺ സവാദിയുടെ പകരക്കാരനാനായി 2028 ജൂൺ 14 വരെ എംഎൽസിയായി തുടരാനാവും. കോൺഗ്രസ് വിട്ട് ജെ ഡി എസിലേക്ക് പോയതിന്റെ ഭാഗമായി 2022 മാർച് 31ന് സി എം ഇബ്രാഹിം രാജിവെച്ച ഒഴിവിലേക്ക് ആ വർഷം ഓഗസ്റ്റ് 11ന് നടന്ന ഉപതിരഞ്ഞെടുപ്പിലാണ് ബിജെപി സ്ഥാനാർഥി ബാബു റാവു എതിരില്ലാതെ എംഎൽസിയായത്.

നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസിൽ ചേർന്നപ്പോൾ പദവി രാജിവെച്ചു. 2018 ജൂൺ 18ന് എംഎൽസിയായ ഇബ്രാഹിം 2024 ജൂൺ 17 വരെ കാലാവധിയുള്ളപ്പോഴാണ് രാജിവെച്ചത്. ഇതാവും പകരം വരുന്ന തിപ്പണ്ണപ്പയുടെ കാലാവധി. 2020 ജൂലൈ ഒന്നിന് അംഗമായ ആർ ശങ്കറിന്റെ പദവിയിൽ വരുന്ന മന്ത്രി ബൊസെരാജുവിന് 2026 ജൂൺ 30 വരെ തുടരാം.

Keywords: National, News, Mangaluru, Malayalam News, Congress, Nomination, Politics, Political News, Congress fields ex CM Jagadish Shettar, NS Boseraju, T Kamaknoor for MLC polls in K'taka.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia