city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യമല്ല സംരക്ഷണമാണ് വേണ്ടത്; അവര്‍ പിതാവിനാലോ ഭര്‍ത്താവിനാലോ മകനാലോ സംരക്ഷിക്കപ്പെടേണ്ടവരാണെന്ന് യോഗി ആദിത്യനാഥിന്റെ ലേഖനം; സ്ത്രീകളെ അപമാനിച്ചെന്നും മാപ്പ് പറയണമെന്നും കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: (www.kasargodvartha.com 18.04.2017) സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യമല്ല സംരക്ഷണമാണ് വേണ്ടതെന്ന ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ലേഖനത്തിനെതിരെ കോണ്‍ഗ്രസ് രംഗത്ത്. സ്ത്രീകളെ തരംതാഴ്ത്തുന്ന രീതിയില്‍ പരാമര്‍ശിക്കുന്ന ലേഖനത്തില്‍ സ്ത്രീകളെ അപമാനിക്കുകയാണ് ചെയ്തതെന്നും യോഗി മാപ്പ് പറയണമെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല ആവശ്യപ്പെട്ടു. 'മാത്രി ശക്തി, ഭാരതീയ സംസ്‌കൃതി കേ സന്ദര്‍ഭ്' എന്ന പേരില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി തന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനമാണ് വിവാദമായിരിക്കുന്നത്.

'വേദശാസ്ത്രങ്ങള്‍ സ്ത്രീകള്‍ക്കു നല്‍കേണ്ട സംരക്ഷണത്തെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ഊര്‍ജത്തെ നമ്മള്‍ നിയന്ത്രണവിധേയമാക്കി ഉപയോഗിച്ചില്ലെങ്കില്‍ ദൂഷ്യഫലങ്ങള്‍ ഉണ്ടാക്കുന്നതു പോലെ സ്ത്രീകള്‍ക്കും നിയന്ത്രണങ്ങള്‍ നല്‍കിയില്ലെങ്കില്‍ സമൂഹത്തിന് അത് ദോഷമാകും. കുട്ടിയായിരിക്കുമ്പോള്‍ പിതാവും മുതിര്‍ന്നാല്‍ ഭര്‍ത്താവും വാര്‍ധക്യത്തില്‍ പുത്രനും സ്ത്രീ ശക്തിയെ നിയന്ത്രിക്കുകയും സംരക്ഷിക്കുകയും വേണം. സ്ത്രീകളെ സ്വതന്ത്രരാകാന്‍ അനുവദിക്കുന്നത് നല്ലതല്ല'. ലേഖനത്തില്‍ പറയുന്നു. യോഗിയുടെ വെബ്‌സൈറ്റില്‍ ഏറ്റവും കൂടുതല്‍ പ്രതികരണങ്ങള്‍ ലഭിക്കുന്നത് ഈ ലേഖനത്തിനാണ്. വിവാദ പരാമര്‍ശത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങള്‍ ലഭിക്കുന്നുണ്ട്.

സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യമല്ല സംരക്ഷണമാണ് വേണ്ടത്; അവര്‍ പിതാവിനാലോ ഭര്‍ത്താവിനാലോ മകനാലോ സംരക്ഷിക്കപ്പെടേണ്ടവരാണെന്ന് യോഗി ആദിത്യനാഥിന്റെ ലേഖനം; സ്ത്രീകളെ അപമാനിച്ചെന്നും മാപ്പ് പറയണമെന്നും കോണ്‍ഗ്രസ്


സ്ത്രീകള്‍ പിതാവിനാലോ, ഭര്‍ത്താവിനാലോ, മകനാലോ സംരക്ഷിക്കപ്പെടേണ്ടവരാണെന്ന പരാമര്‍ശം സ്വതന്ത്രമായി ഒരു കാര്യം ചെയ്യാനോ പ്രവര്‍ത്തിക്കാനോ തീരുമാനമെടുക്കാനോ സ്ത്രീയ്ക്ക് ശേഷിയില്ലെന്ന് സൂചിപ്പിക്കുന്നതാണ്. ഇത് രാജ്യത്തെ മുഴുവനായും അപമാനിക്കുന്നതാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു. പ്രധാനമന്ത്രി സ്ത്രീസമത്വത്തെക്കുറിച്ച് പറയുന്ന വേളയില്‍ ആദിത്യനാഥിന്റെ ഈ ലേഖനം ബി ജെ പിയുടെ സ്ത്രീകളോടുള്ള സമീപനം തുറന്നു കാട്ടുന്നുവെന്ന് സുര്‍ജെവാല പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി ജെ പി അധ്യക്ഷന്‍ അമിത് ഷായും ഇത്തരം വ്യാഖ്യാനങ്ങളെക്കുറിച്ച് വിശദീകരിക്കണമെന്നും ലേഖനം വെബ്‌സൈറ്റില്‍ നിന്ന് നീക്കം ചെയ്യണമെന്നും സുര്‍ജെവാല ആവശ്യപ്പെട്ടു.

മുത്തലാഖ് നിരോധനത്തെക്കുറിച്ച് വാതോരാതെ വാദിക്കുന്ന ബി ജി പി ആദിത്യനാഥിന്റെ ഈ അഭിപ്രായത്തെക്കുറിച്ച് മൗനം പാലിക്കുന്നത് അപഹാസ്യമാണെന്ന് സുര്‍ജെവാല കൂട്ടിച്ചേര്‍ത്തു. 2010 ല്‍ പാര്‍ലമെന്റില്‍ വനിതാ ബില്‍ ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്ന സമയത്താണ് യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ പ്രസിദ്ധീകരിക്കുന്ന വാരികയില്‍ ഈ ലേഖനം ആദ്യമായി പ്രസിദ്ധീകരിച്ചത്. എന്നാല്‍ മുഖ്യമന്ത്രിയുടെ തന്നെ വെബ്‌സൈറ്റില്‍ ലേഖനം പോസ്റ്റു ചെയ്തതോടെയാണ് സംഭവം വിവാദമായത്. വെബ്‌സൈറ്റില്‍ എപ്പോഴാണ് പോസ്റ്റ് ചെയ്തിരിക്കുന്നതെന്ന് വ്യക്തമല്ല.

Keywords:  Kerala, news, New Delhi, Congress, Minister, Women, Adithyanad, Independence, safety, Congress against Adityanath on controversial article.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia