city-gold-ad-for-blogger

Arrested | 'കളിത്തോക്കുമായി ട്രെയിനില്‍ കയറി യാത്രക്കാരെ മുള്‍മുനയില്‍ നിര്‍ത്തി'; കാസര്‍കോട് സ്വദേശി അടക്കം 4 യുവാക്കള്‍ തമിഴ് നാട്ടില്‍ അറസ്റ്റില്‍

ചെന്നൈ: (KasargodVartha) കളിത്തോക്കുമായി ട്രെയിനില്‍ കയറി യാത്രക്കാരെ മുള്‍മുനയില്‍ നിര്‍ത്തിയെന്ന പരാതിയില്‍ കാസര്‍കോട് സ്വദേശി അടക്കം നാല് പേര്‍ തമിഴ് നാട്ടില്‍ അറസ്റ്റില്‍. കാസര്‍കോട്ടെ മുഹമ്മദ് (20), മലപ്പുറത്തെ അമീന്‍ ശരീഫ് (19), കണ്ണൂരിലെ അബ്ദുല്‍ റശീഖ് (24), പാലക്കാട്ടെ ജപല്‍ ഷാ (18) എന്നിവരാണ് അറസ്റ്റിലായത്.
     
Arrested | 'കളിത്തോക്കുമായി ട്രെയിനില്‍ കയറി യാത്രക്കാരെ മുള്‍മുനയില്‍ നിര്‍ത്തി'; കാസര്‍കോട് സ്വദേശി അടക്കം 4 യുവാക്കള്‍ തമിഴ് നാട്ടില്‍ അറസ്റ്റില്‍

പാലക്കാട് - തിരുച്ചെണ്ടൂര്‍ പാസന്‍ജര്‍ ട്രെയിനിലാണ് സംഭവം. യുവാക്കളുടെ പക്കലുണ്ടായിരുന്ന കളിത്തോക്കെടുത്ത് ഇവര്‍ ബുള്ളറ്റ് നിറക്കുന്നത് പോലെ കാണിക്കുകയായിരുന്നുവെന്നാണ് പറയുന്നത്. ഇതുകണ്ട് പരിഭ്രാന്തരായ മറ്റ് യാത്രക്കാര്‍ റെയില്‍വേ കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിക്കുകയായിരുന്നു.

ഇതോടെ കൊടൈക്കനാല്‍ റോഡ് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ എത്തിയപ്പോള്‍ ആര്‍പിഎഫ് സംഘം വണ്ടി വളയുകയും യുവാക്കളെ പിടികൂടുകയുമായിരുന്നു. ഇവരെ റെയില്‍വേ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
           
Arrested | 'കളിത്തോക്കുമായി ട്രെയിനില്‍ കയറി യാത്രക്കാരെ മുള്‍മുനയില്‍ നിര്‍ത്തി'; കാസര്‍കോട് സ്വദേശി അടക്കം 4 യുവാക്കള്‍ തമിഴ് നാട്ടില്‍ അറസ്റ്റില്‍

Keywords: Arrested, Train, Crime, Tamil Nadu, National News, Crime News, Accused, Kasaragod News, Malayalam News, Complaint that passengers threatened with toy gun in train; 4 arrested.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia