LPG Cylinder | രാജ്യത്ത് വാണിജ്യ പാചകവാതക സിലിന്‍ഡറിന്റെ വില കുറച്ചു
Jun 1, 2023, 11:09 IST
ന്യൂഡെല്‍ഹി: (www.kasargodvartha.com) രാജ്യത്ത് വാണിജ്യ പാചകവാതക സിലിന്‍ഡറിന്റെ വില 83.5 രൂപയായി കുറച്ചു. സിലിന്‍ഡറിന് 1,773 രൂപയാണ് ഡെല്‍ഹിയിലെ വില. നേരത്തെ 1,856.50 രൂപയായിരുന്നു വില. കഴിഞ്ഞ മാസം എല്‍പിജി സിലിന്‍ഡറിന് 172 രൂപ കുറച്ചിരുന്നു.
അതേസമയം, വീടുകളില്‍ ഉപയോഗിക്കുന്ന 14.2 കിലോ ഗ്രാം ഭാരമുള്ള ഗാര്‍ഹിക സിലിന്‍ഡറിന്റെ വിലയില്‍ കംപനികള്‍ മാറ്റം വരുത്തിയിട്ടില്ല. കഴിഞ്ഞ കുറേ മാസങ്ങളായി ഗാര്‍ഹിക സിലിന്‍ഡറുകളുടെ വില മാറ്റമില്ലാതെ തുടരുകയാണ്.
2022ല്‍ മൂന്ന് തവണയാണ് ഗാര്‍ഹിക സിലിന്‍ഡറിന്റെ വില കൂട്ടിയത്. ജൂലൈയില്‍ 50 രൂപയും മെയില്‍ 3.50 രൂപയും മാര്‍ച്ചില്‍ 50 രൂപയുമാണ് വര്‍ധിപ്പിച്ചത്. അതേസമയം, അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡോയില്‍ വില 72.66 ഡോളറാണ്.
Keywords: New Delhi, News, National, Business, LPG Cylinder, Price, Commercial LPG cylinder prices slashed by Rs 83.5.