LPG Price | ഹോടെലുകള്‍ക്ക് ഇരുട്ടടി; വാണിജ്യ സിലിന്‍ഡറുകളുടെ ഇന്‍സെന്റീവ് പിന്‍വലിച്ചു
ന്യൂഡെല്‍ഹി: (www.kvartha.com) വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിന്‍ഡറുകളുടെ ഇന്‍സെന്റീവ് പിന്‍വലിച്ച് എണ്ണ കംപനികള്‍. ഇന്‍സന്റീവ് ഇനത്തില്‍ നല്‍കി വന്ന 240 രൂപയാണ് വെട്ടിക്കുറച്ചത്. ഇതോടെ 19 കിലോ വാണിജ്യ സിലിന്‍ഡറുകളുടെ വില 1,508 രൂപയില്‍ നിന്നും 1,748 രൂപയായി ഉയരും.
സിലിന്‍ഡര്‍ ഒന്നിന് നല്‍കിവന്ന 240 രൂപ ഇന്‍സന്റീവ് എടുത്തുകളഞ്ഞതോടെ വിലവര്‍ധനവ് രൂക്ഷമാകും. കേന്ദ്രം അനുവദിച്ചിരുന്ന ഇന്‍സന്റീവ്, നഷ്ടം ചൂണ്ടിക്കാട്ടിയാണ് എണ്ണ കംപനികള്‍ എടുത്തുകളഞ്ഞത്. ഇന്‍സന്റീവ് എടുത്തുകളഞ്ഞതോടെ വിപണി വിലക്ക് തന്നെ ഇനി വാണിജ്യ സിലിന്‍ഡറുകള്‍ ഡീലര്‍മാര്‍ വില്‍ക്കേണ്ടി വരും.
പുതിയ തീരുമാനത്തോടെ 19 കിലോ വാണിജ്യ സിലിന്‍ഡറുകളുടെ വില 1508 രൂപയില്‍ നിന്നും 1748 രൂപയായി ഉയരും. ഹോടെല്‍ ഭക്ഷണത്തിനടക്കം വിലയുയരാന്‍ ഇത് കാരണമാകും.
Keywords: New Delhi, News, National, Hotel, Business, Price, Commercial LPG Cylinder Incentive Withdrawn.