city-gold-ad-for-blogger
Aster MIMS 10/10/2023

നടിയെ മൊബൈല്‍ ഫോണിലൂടെ ശല്യപ്പെടുത്തിയ കോളജ് വിദ്യാര്‍ത്ഥി അറസ്റ്റില്‍

മുംബൈ: (www.kasargodvartha.com 03.05.2017) നടിയെ തുടര്‍ച്ചയായി ഫോണിലൂടെ ശല്യപ്പെടുത്തിയ 23കാരനായ കോളജ് വിദ്യാര്‍ത്ഥി അറസ്റ്റില്‍. പ്രമുഖ ടെലിവിഷന്‍ താരമായ സൊനാരിക ബഡോരിയയെയാണ് വിദ്യാര്‍ത്ഥി ഫോണിലൂടെ അശ്ലീല സന്ദേശങ്ങള്‍ അയച്ചും, കോള്‍ ചെയ്തും ശല്യപ്പെടുത്തിയത്.

വിദ്യാര്‍ത്ഥിയുടെ ശല്യം സഹിക്കവയ്യാതെയാണ് നടി പോലീസില്‍ പരാതി നല്‍കിയത്. നമ്പര്‍ ബ്ലോക്ക് ചെയ്തപ്പോഴെല്ലാം മറ്റു ഫോണ്‍ നമ്പറുകള്‍ വഴി ശല്യം തുടര്‍ന്നു. ഇത്തരത്തില്‍ എട്ട് മാസത്തിനിടെ 25 നമ്പറുകളില്‍ നിന്നായി പ്രതി നടിയുടെ മൊബൈലിലേക്ക് സന്ദേശങ്ങള്‍ അയച്ചു. ഇതോടെ നടി ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തുവെച്ചു. എന്നാല്‍ കുടുംബാഗങ്ങളുടെ ഫോണിലേക്ക് വിളിച്ച് ശല്യപ്പെടുത്താന്‍ തുടങ്ങിയതോടെ സൊനാരിക പോലീസിനെ സമീപിക്കുകയായിരുന്നു.

അശ്ലീല സന്ദേശങ്ങള്‍ക്ക് പുറമെ ഭീഷണി സന്ദേശങ്ങളും പ്രതി നടിയുടെ മൊബൈലിലേക്ക് അയച്ചിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി കോളജ് വിദ്യാര്‍ത്ഥിയാണെന്ന് തിരിച്ചറിയുകയും, മഹാരാഷ്ട്രയില്‍ നിന്നും പിടികൂടുകയുമായിരുന്നു. അതേസമയം നടിയോടുള്ള ഇഷ്ടം കൊണ്ടാണ് താനിതെല്ലാം ചെയ്തതെന്നാണ് വിദ്യാര്‍ത്ഥിയുടെ പ്രതികരണം. നടിയുടെ സീരിയലുകളും, ടി വി ഷോകളും കണ്ട് തനിക്ക് ഇഷ്ടം തോന്നിയിരുന്നതായും, സൊനാരികയെ വിവാഹം കഴിക്കുക എന്നതായിരുന്നു തന്റെ ലക്ഷ്യമെന്നും യുവാവ് പോലീസില്‍ മൊഴി നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

നടിയെ മൊബൈല്‍ ഫോണിലൂടെ ശല്യപ്പെടുത്തിയ കോളജ് വിദ്യാര്‍ത്ഥി അറസ്റ്റില്‍

Keywords:  Mumbai, National, News, Mobile Phone, Youth, Arrest, Woman, Student, Police, Television Anchor,College Student Who Stalked TV’s ‘Parvati’ With Obscene Pictures And Texts Hoping To Marry Her, Finally Gets Arrested. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia