Accident | ബൈകും സ്‌കൂടറും കൂട്ടിയിടിച്ച് അപകടം; കോളജ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം
Jun 17, 2023, 09:32 IST
മടിക്കേരി: (www.kasargodvartha.com) കുശാല്‍ നഗറില്‍ വെള്ളിയാഴ്ച ബൈകും സ്‌കൂടറും കൂട്ടിയിടിച്ച് കോളജ് വിദ്യാര്‍ഥിനി മരിച്ചു. കുശാല്‍ നഗര്‍ ഇന്ദിര നഗറിലെ എ ഭാവനയാണ് (21) അപകടത്തില്‍പെട്ടത്.
ഫീല്‍ഡ് മാര്‍ഷല്‍ കെ എം കരിയപ്പ കോളജ് വിദ്യാര്‍ഥിനിയായ ഭാവന സുഹൃത്തിനൊപ്പം സ്‌കൂടറില്‍ സഞ്ചരിക്കുമ്പോള്‍ എതിരെ വന്ന ബൈക് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ യുവതിയെ മൈസൂറിലെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു. പിന്‍ സീറ്റ് യാത്രക്കാരിയെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: News, National, Accident, Death, Student, College student died in road accident.