city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Election Result | കര്‍ണാടക തിരഞ്ഞെടുപ്പ്: തീരദേശ ജില്ലകള്‍ വീണ്ടും ബിജെപി കോട്ടയായി; ദക്ഷിണ കന്നഡയില്‍ 8ല്‍ 6 ആറും സ്വന്തമാക്കി; ഉഡുപി തൂത്തുവാരി; സ്വതന്ത്രനായി രംഗത്തിറങ്ങിയ പ്രമോദ് മുത്തലിക് നേടിയത് 4500 വോടുകള്‍ മാത്രം; വിജയികള്‍ ഇവര്‍

മംഗ്‌ളുറു: (www.kasargodvartha.com) കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ദക്ഷിണ കന്നഡ, ഉഡുപി ജില്ലകളില്‍ പ്രകടമായത് ബിജെപിയുടെ മേധാവിത്വം. ഇരു ജില്ലകളിലെ 13 മണ്ഡലങ്ങളില്‍ 11 എണ്ണത്തിലും വിജയിച്ച് തീരദേശ മേഖലയിലെ പരമ്പരാഗത കോട്ട ബിജെപി നിലനിര്‍ത്തി. ദക്ഷിണ കന്നഡ ജില്ലയിലെ എട്ട് സീറ്റില്‍ ആറും നേടിയ ബിജെപി ഉഡുപിയില്‍ അഞ്ചില്‍ അഞ്ചും നേടി. 2018 ലെ തിരഞ്ഞെടുപ്പിനേക്കാള്‍ ബിജെപിക്ക് ഒരു സീറ്റ് നഷ്ടമായപ്പോള്‍ കോണ്‍ഗ്രസ് ഒരു സീറ്റ് പിടിച്ചെടുത്തു.
     
Election Result | കര്‍ണാടക തിരഞ്ഞെടുപ്പ്: തീരദേശ ജില്ലകള്‍ വീണ്ടും ബിജെപി കോട്ടയായി; ദക്ഷിണ കന്നഡയില്‍ 8ല്‍ 6 ആറും സ്വന്തമാക്കി; ഉഡുപി തൂത്തുവാരി; സ്വതന്ത്രനായി രംഗത്തിറങ്ങിയ പ്രമോദ് മുത്തലിക് നേടിയത് 4500 വോടുകള്‍ മാത്രം; വിജയികള്‍ ഇവര്‍

ദക്ഷിണ കന്നഡ ജില്ലയില്‍ സുള്ള്യയില്‍ നിന്ന് ഭഗീരഥി മുരുല്യ, മംഗ്‌ളുറു സൗതില്‍ നിന്ന് വേദവ്യാസ് കാമത്ത്, മംഗ്‌ളുറു നോര്‍തില്‍ നിന്ന് ഭരത് ഷെട്ടി, ബെല്‍ത്തങ്ങാടിയില്‍ നിന്ന് ഹരീഷ് പൂഞ്ച, മൂഡ്ബിദ്രിയില്‍ നിന്ന് ഉമാനാഥ് കൊട്ടിയാന്‍, ബണ്ട് വാളില്‍ നിന്ന് രാജേഷ് നായിക് എന്നിവരാണ് വിജയിച്ച ബിജെപി സ്ഥാനാര്‍ഥികള്‍. മംഗ്‌ളുറു മണ്ഡലത്തില്‍ മുന്‍ മന്ത്രി യു ടി ഖാദര്‍, പുത്തൂറില്‍ അശോക് റൈ എന്നിവര്‍ കോണ്‍ഗ്രസില്‍ നിന്ന് വിജയിച്ചു.

2018 ലെ തിരഞ്ഞെടുപ്പില്‍ ദക്ഷിണ കന്നഡയില്‍ നിന്ന് ഏഴ് സീറ്റാണ് ബിജെപി നേടിയിരുന്നത്. എന്നാല്‍ ഇത്തവണ പുത്തൂര്‍ കോണ്‍ഗ്രസ് പിടിച്ചെടുത്തു. ബിജെപി വിമതനായി മത്സരിച്ച അരുണ്‍ കുമാര്‍ പുത്തിലയാണ് ഇവിടെ രണ്ടാം സ്ഥാനത്തെത്തിയത്. ബിജെപി ഔദ്യോഗിക സ്ഥാനാര്‍ഥി ആശ തിമ്മപ്പ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു. വോടെണ്ണലിന്റെ 12-ാം റൗണ്ട് വരെ പുത്തില ലീഡ് നേടിയിരുന്നു. എന്നാല്‍ അവസാന വട്ടത്തില്‍ 4,000 ത്തിലധികം വോടിന്റെ ഭൂരിപക്ഷം നേടി കോണ്‍ഗ്രസ് വിജയിക്കുകയായിരുന്നു.

മംഗ്‌ളുറു സൗതില്‍ സിറ്റിങ് എംഎല്‍എ വേദവ്യാസ് കാമത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജെആര്‍ ലോബോയ്ക്കെതിരെ 25,000 വോടിന്റെ ഭൂരിപക്ഷത്തില്‍ അനായാസ വിജയമാണ് നേടിയത്. മംഗ്‌ളുറു നോര്‍തില്‍ ബിജെപിയുടെ ഭരത് ഷെട്ടി കോണ്‍ഗ്രസിലെ ഇനായത് അലിയെ പരാജയപ്പെടുത്തിയപ്പോള്‍, കോണ്‍ഗ്രസ് വിമതനും ജനതാദള്‍-എസ് സ്ഥാനാര്‍ത്ഥിയുമായ മൊഹിയുദ്ദീന്‍ ബാവയ്ക്ക് അയ്യായിരത്തോളം വോടുകള്‍ മാത്രമേ നേടാനായുള്ളൂ. മൂഡ്ബിദ്രിയില്‍ നിലവിലെ എംഎല്‍എ ഉമാനാഥ് കോണ്‍ഗ്രസ് യുവനേതാവ് മിഥുന്‍ റൈക്കെതിരെ 20,000-ത്തിലധികം വോടുകള്‍ക്കാണ് വിജയിച്ചത്.
            
Election Result | കര്‍ണാടക തിരഞ്ഞെടുപ്പ്: തീരദേശ ജില്ലകള്‍ വീണ്ടും ബിജെപി കോട്ടയായി; ദക്ഷിണ കന്നഡയില്‍ 8ല്‍ 6 ആറും സ്വന്തമാക്കി; ഉഡുപി തൂത്തുവാരി; സ്വതന്ത്രനായി രംഗത്തിറങ്ങിയ പ്രമോദ് മുത്തലിക് നേടിയത് 4500 വോടുകള്‍ മാത്രം; വിജയികള്‍ ഇവര്‍

സുള്ള്യയില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഭാഗീരഥി കോണ്‍ഗ്രസിലെ ജി കൃഷ്ണപ്പയെ 30,000-ത്തോളം വോടുകള്‍ക്ക് തറപറ്റിച്ചു. ദക്ഷിണ കന്നഡ ജില്ലയില്‍ ഹരീഷ് പൂഞ്ച (ബെല്‍ത്തങ്ങാടി), രാജേഷ് നായിക് (ബണ്ട്വാള്‍) എന്നിവരും യഥാക്രമം കോണ്‍ഗ്രസിലെ രക്ഷിത് ശിവറാമിനെയും രമാനാഥ് റൈയെയും പരാജയപ്പെടുത്തി ബിജെപിക്ക് വേണ്ടി സീറ്റുകള്‍ നിലനിര്‍ത്തി. കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ യുടി ഖാദര്‍ അഞ്ചാം തവണ 22,000 ലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.

ഉഡുപി ജില്ലയില്‍ നാല് സിറ്റിംഗ് എംഎല്‍എമാര്‍ക്ക് ബിജെപി ടികറ്റ് നിഷേധിച്ച് പുതുമുഖങ്ങളെയാണ് മത്സരിപ്പിച്ചത്. അവരെല്ലാം വിജയിക്കുകയും ചെയ്തു. കാര്‍ക്കളയിലെ സുനില്‍കുമാര്‍ ഒഴികെ കൗപ്പ്, ബൈന്തൂര്‍, കുന്ദാപൂര്‍, ഉഡുപി എന്നീ നാല് മണ്ഡലങ്ങളിലും പുതുമുഖങ്ങള്‍ക്ക് ബിജെപി സീറ്റ് നല്‍കിയിരുന്നു. കാര്‍ക്കളയില്‍ കോണ്‍ഗ്രസിലെ മുനിയാലു ഉദയകുമാര്‍ ഷെട്ടിക്കെതിരെ സുനില്‍ കുമാര്‍
5000 വോടുകള്‍ക്ക് വിജയം നേടി. സുനില്‍ കുമാറിനെ തോല്‍പിക്കുമെന്ന് പ്രഖ്യാപിച്ച് സ്വതന്ത്രനായി മത്സരിച്ച ശ്രീരാമസേനാ നേതാവ് പ്രമോദ് മുത്തലികിന് 4500 വോടുകള്‍ മാത്രമാണ് നേടിയത്.

കൗപ്പ് മണ്ഡലത്തില്‍ മുന്‍ മന്ത്രി വിനയ് കുമാര്‍ സൊറക്കെ വീണ്ടും പരാജയം രുചിച്ചു. ഗുര്‍മേ സുരേഷ് ഷെട്ടിയാണ് വിജയിച്ചത്. കുന്ദാപൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ദിനേഷ് ഹെഗ്ഡെയ്ക്കെതിരെ ബിജെപിയുടെ കിരണ്‍ കുമാര്‍ കോഡ്ഗി അനായാസം വിജയിച്ചപ്പോള്‍, ബൈന്ദൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഗോപാല പൂജാരി ബിജെപിയുടെ ഗുരുരാജ് ഗന്തിഹോളിനെതിരെ ശക്തമായ പോരാട്ടം നടത്തി പരാജയം സമ്മതിക്കുകയായിരുന്നു.

Keywords: Mangalore News, Malayalam News, Karnataka Election News, Congress, BJP News, Coastal districts prove to be BJP fortress again.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia