എന്‍ഡോസള്‍ഫാന്‍: മംഗലാപുരത്ത് ചികിത്സയില്‍ കഴിയുന്നവരെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു
May 3, 2013, 19:30 IST
മംഗലാപുരം : മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മംഗലാപുരം യേനപോയ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ രോഗികളെ സന്ദര്‍ശിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ ചികിത്സിക്കുന്ന യേനപോയ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന കാറഡുക്കയില്‍ നിന്നുളള കരയാത്ത കുട്ടിയേയും മറ്റു മൂന്നു ദുരിതബാധിതരെയും മുഖ്യമന്ത്രി സന്ദര്‍ശിച്ചു.
ഇവരുടെ ബന്ധുക്കളോട് മുഖ്യമന്ത്രി സംസാരിച്ചു.എന്‍ഡോസള്‍ഫാന്‍ രോഗബാധിതരുടെ ചികിത്സയുമായി ബന്ധപ്പെട്ട് യേനപോയ മെഡിക്കല്‍ കോളജുമായി കേരള സര്‍ക്കാര്‍ ഉണ്ടാക്കിയ ധാരണാപത്രത്തിന്റെ അടിസ്ഥാനത്തില്‍ പുരോഗതി അധികൃതരുമായി ചര്‍ച ചെയ്തു.
യേനപോയ മെഡിക്കല്‍ കോളേജ് വൈസ് ചാന്‍സലര്‍ ഡോ. പി ചന്ദ്രമോഹന്‍, മെഡിക്കല്‍ സൂപ്രണ്ട്
ഡോ. എം.എസ്.മൂസബ, രജിസ്ട്രാര്‍ പ്രൊഫ. കെ. ജനാര്‍ദനന്‍, പരീക്ഷാ കണ്ടട്രോളര്‍ കെ.പി. ജയരാജന്‍, ഫിനാന്‍സ് ഓഫീസര്‍ പി. മുഹമ്മദ് ബാവ, ഡയറക്ടര്‍ പ്രൊഫ. പി.സി.എം. കുഞ്ഞി എന്നിവരുമായി മുഖ്യമന്ത്രി ചര്‍ച നടത്തി.