നിയന്ത്രണം വിട്ട കാര്‍ പുഴയിലേക്ക് മറിഞ്ഞു; ദമ്പതികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
Jul 23, 2014, 22:16 IST
ഉഡുപ്പി: (www.kasargodvartha.com 23.07.2014) നിയന്ത്രണം വിട്ട കാര്‍ പാലത്തില്‍ നിന്നും പുഴയിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്ന ദമ്പതികള്‍ നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ബുധനാഴ്ച വൈകിട്ടോടെ മംഗലാപുരം ഉഡുപ്പി പങ്കലയിലായിരുന്നു അപകടം.
കാര്‍ മുങ്ങിത്താഴുന്നതിന് മുമ്പ് തന്നെ ദമ്പതികള്‍ പുറത്തേക്ക് കടന്നിരുന്നു. സംഭവമറിഞ്ഞെത്തിയവര്‍ പുഴയില്‍ ചാടിയാണ് ഇവരെ കരക്കെത്തിച്ചത്. നിസാരമായി പരിക്കേറ്റ ഇരുവരെയും പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടം നടന്ന പാലത്തിന് മുകളില്‍ വാഹനങ്ങളും ആള്‍ക്കാരും തടിച്ചുകൂടിയതോടെ റോഡില്‍ അല്‍പനേരം ഗതാഗതം തടസ്സപ്പെട്ടു. കൗപ്പ് പോലീസ് സ്ഥലത്തെത്തിയാണ് ഗതാഗതം സാധാരണ നിലയിലാക്കിയത്.
Also Read:
ഇവര്‍ കിടക്കയില്‍ കിടന്ന് കണ്ണീര്‍ വാര്‍ക്കുന്ന കാഴ്ച ആരുടേയും കരളലിയിപ്പിക്കും
Keywords: Close shave for couple as car falls off bridge at Pangala, car fell off a bridge, Pangala, Driver lost control, Couple in the car, narrowly escaped, Minor injuries, plunged straight,hospital for examination.
Advertisement: