city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യുവാവ് വെടിയേറ്റ് മരിച്ച സംഭവം: സി.ഐ.ഡി അന്വേഷണം പ്രഖ്യാപിച്ചു

മംഗലാപുരം: (www.kasargodvartha.com 20.04.2014) നക്‌സല്‍ വിരുദ്ധ സേനയുടെ വെടിയേറ്റ് യുവാവ് മരിക്കാനിടയായ സംഭവത്തില്‍ ഏറെ പ്രതിഷേധങ്ങള്‍ നിലനില്‍ക്കെ കര്‍ണാടക സര്‍ക്കാര്‍ സി.ഐ.ഡി അന്വേഷണം പ്രഖ്യാപിച്ചു. മംഗലാപുരം കൃഷ്ണപുരം സ്വദേശിയായ കബീര്‍ ആണ് കാസര്‍കോട്ടേക്ക് കന്നുകാലികളെ കടത്തുന്നതിനിടെ ചെക്ക്‌പോസ്റ്റില്‍ വെച്ച് നക്‌സല്‍ വിരുദ്ധ സേനയുടെ വെടിയേറ്റ് മരിച്ചത്.

ചെക്ക്‌പോസ്റ്റില്‍ കൈകാണിച്ചിട്ടും നിര്‍ത്താതെ പോയ വാഹനത്തിന് നേരെ നക്‌സലുകളെന്ന് കരുതി വെടുയുതിര്‍ക്കുകയായിരുന്നുവെന്നാണ് സേനയുടെ വാദം. എന്നാല്‍ കൈകാണിച്ച് നിര്‍ത്തി വാഹനത്തില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ വെടിവെക്കുകയായിരുന്നുവെന്നും കബീറിന് വെടിയേറ്റപ്പോള്‍ തങ്ങള്‍ ഓടിപ്പോവുകയായിരുന്നുവെന്നുമാണ് കബീറിനൊപ്പമുണ്ടായിരുന്നവര്‍ മൊഴി നല്‍കിയിരിക്കുന്നത്. ശനിയാഴ്ച താനികോടു ശ്രിംഗേരിയിലായിരുന്നു സംഭവം.

യുവാവ് വെടിയേറ്റ് മരിച്ച സംഭവം: സി.ഐ.ഡി അന്വേഷണം പ്രഖ്യാപിച്ചു
കബീര്‍
ഇതിനിടയില്‍ മയ്യത്ത് ഖബറടക്കാനായി കൊണ്ടുപോകുന്നതിനിടെ കബീറിന്റെ സഹോദരനെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ ആക്രമിച്ചിരുന്നു. ഈ സംഭവത്തിലും വിശദമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും മന്ത്രി യു.ടി ഖാദര്‍ വ്യക്തമാക്കി.

കൊല്ലപ്പെട്ട കബീറിന്റെ കുടുംബത്തിന് കര്‍ണാടക സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചതായി യു.ടി. ഖാദര്‍ അറിയിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Related News:
യുവാവ് നക്‌സല്‍ വിരുദ്ധ സേനയുടെ വെടിയേറ്റ് മരിച്ച സംഭവം: ദുരൂഹതയേറുന്നു

Keywords : Mangalore, Karnataka, Investigation, National, Kasaragod, Check-post, Kabeer, Minister, CID probe ordered into Kabeer's killing

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia