city-gold-ad-for-blogger

Nainital | നൈനിറ്റാള്‍ ക്രിസ്മസ് ദിനങ്ങളില്‍ പ്രകാശപൂരിതമാകും; വിനോദസഞ്ചാരികള്‍ക്ക് സംഗീതവും ആസ്വദിക്കാം

നൈനിറ്റാള്‍: (www.kasargodvartha.com) വിനോദ സഞ്ചാരികളുടെ പ്രിയ ഇടമാണ് നൈനിറ്റാള്‍. ഹിമാലയന്‍ മലനിരകളിലാണ് ഈ സുന്ദരഭൂമിയുടെ സ്ഥാനം. നയനമനോഹരമായ തടാകങ്ങളുടെ സൗന്ദര്യമാണ് നൈനിറ്റാളിന്റെ മുഖ്യാകര്‍ഷണം. ക്രിസ്മസിന് കൂടുതല്‍ സഞ്ചാരികള്‍ എത്തുമെന്നതിനാല്‍ അണിഞ്ഞൊരുങ്ങുകയാണ് ഈ പ്രദേശം.
           
Nainital | നൈനിറ്റാള്‍ ക്രിസ്മസ് ദിനങ്ങളില്‍ പ്രകാശപൂരിതമാകും; വിനോദസഞ്ചാരികള്‍ക്ക് സംഗീതവും ആസ്വദിക്കാം

നാല് വര്‍ഷത്തിന് ശേഷം, ക്രിസ്മസ് മുതല്‍ പുതുവര്‍ഷാരംഭം വരെ നൈനിറ്റാള്‍ മാള്‍ റോഡില്‍ ദീപാലങ്കാരം നടക്കും. കൂടാതെ, വൈകുന്നേരമായാല്‍, വിനോദസഞ്ചാരികള്‍ക്കൊപ്പം പ്രദേശവാസികള്‍ക്കും പാട്ടും സംഗീതവും ആസ്വദിക്കാനാകും. നൈനിറ്റാള്‍ ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷനാണ് ഒരുക്കങ്ങള്‍ ആരംഭിച്ചത്.

മുന്‍ വര്‍ഷങ്ങളില്‍, നൈനിറ്റാളില്‍ ക്രിസ്മസ് മുതല്‍ പുതുവത്സരം വരെ, അപ്പര്‍ ലോവര്‍ മാള്‍ റോഡില്‍ ലൈറ്റിംഗിനൊപ്പം പാട്ടും സംഗീതവും ഒരുക്കിയിരുന്നു. ഹോട്ടല്‍ അസോസിയേഷന്‍ തന്നെയാണ് ഇത് സംഘടിപ്പിച്ചിരുന്നത്. നാല് വര്‍ഷം മുമ്പ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഈ പരിപാടികള്‍ നിര്‍ത്തി.

ക്രിസ്മസ്, ന്യൂ ഇയര്‍ പ്രമാണിച്ച് മാള്‍ റോഡില്‍ ലൈറ്റിംഗും സംഗീതവും ഒരുക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശം അസോസിയേഷന്‍ യോഗത്തില്‍ ഉടന്‍ പാസാക്കുമെന്ന് ഹോട്ടല്‍ അസോസിയേഷന്‍ പ്രസിഡന്റ് ദിഗ്വിജയ് സിംഗ് ബിഷ്ത് പറഞ്ഞു. ഈ സംവിധാനം വീണ്ടും തുടങ്ങണമെന്ന് വിനോദ സഞ്ചാരികളും നാട്ടുകാരും ആവശ്യപ്പെട്ടിരുന്നു.

Keywords:  Latest-News, National, Top-Headlines, Christmas, Christmas Celebration, Celebration, Travel&Tourism, Christmas celebrations in Nainital.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia