മഹാരാഷ്ട്രയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് അപകടം; പൈലറ്റ് മരിച്ചു, ഒരാള്‍ക്ക് പരിക്ക്
മുംബൈ: (www.kasargodvartha.com 17.07.2021) മഹാരാഷ്ട്രയിലെ ജല്‍ഗാവില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ പൈലറ്റ് മരിച്ചു. ഒപ്പമുണ്ടായിരുന്ന മറ്റൊരു പൈലറ്റിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ടോടെ ആയിരുന്നു അപകടം. മഹാരാഷ്ട്രയിലെ എന്‍എംഐഎംഎസ് ഏവിയേഷന്‍ അക്കാദമിയുടെ ഹെലികോപ്റ്ററാണ് വാര്‍ഡി ഗ്രാമത്തിനടുത്ത് സത്പുര മലനിരകളില്‍ തകര്‍ന്നുവീണത്.
രണ്ട് പൈലറ്റുമാര്‍ മാത്രം യാത്ര ചെയ്തിരുന്ന ഹെല്‌കോപ്റ്റര്‍ പറത്തിയിരുന്നതെന്ന് സ്ഥിരീകരിച്ചിട്ടില്ല. കോപ്റ്റര്‍ പരിശീലകനെ നഷ്ടമായി. സംഭവത്തില്‍ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ദുഃഖം രേഖപ്പെടുത്തി. സാരമായി പരിക്കേറ്റ ട്രെയിനി പൈലറ്റ് ഉടന്‍ സുഖം പ്രാപിക്കട്ടേയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
Keywords: Mumbai, News, National, Top-Headlines, Accident, Death, Injured, Hospital, Chopper crashes in Maharashtra's Jalgaon, 1 pilot dead