അജ്ഞാത യുവാവിന്റെ മൃതദേഹം വെട്ടിനുറുക്കി ബാഗുകളിലാക്കി ഉപേക്ഷിച്ച നിലയില്‍
Aug 6, 2017, 10:28 IST
ന്യൂഡല്‍ഹി:(www.kasargodvartha.com 06/08/2017) അജ്ഞാത യുവാവിന്റെ മൃതദേഹം വെട്ടിനുറുക്കി ബാഗുകളിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഡല്‍ഹിയിലെ നജാഫ്ഗര്‍ ക്ഷേത്രത്തിനു സമീപമാണ് സംഭവം. 35 വയസ് പ്രായം തോന്നിക്കുന്ന യുവാവിന്റെ മൃതദേഹം രണ്ട് ബാഗുകളിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ശുചീകരണത്തിനായെത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്.
വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കൈ കാലുകളും ശരീരത്തിന്റെ പല ഭാഗങ്ങളും കഷ്ണങ്ങളാക്കിയ നിലയിലാണ്. മൃതദേഹത്തിന്റെ കൈയ്യില്‍ 'ഓം' എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ആളെ തിരിച്ചറിയാന്‍ ഇത് സഹായകമാകുമെന്ന വിശ്വാസത്തിലാണ് പോലീസ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keyword: News, New Delhi, National, Temple, Police, Deadbody, Postmortem, Top-Headlines, Chopped body of unidentified man found in two bags near a temple in Najafgarh