city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇന്ത്യന്‍ സൈനികര്‍ ചൈനീസ് ഭാഷ പഠിക്കുന്നു; ഭയത്തോടെ ചൈന

ന്യൂഡല്‍ഹി: (www.kasargodvartha.com 10/03/2018) ചൈനയെ നേരിടാന്‍ ഇന്ത്യന്‍ സൈനികര്‍ ചൈനീസ് ഭാഷ പഠിക്കുന്നു. സൈനികര്‍ ചൈനീസ് ഭാഷ പഠിക്കുന്നത് അതിര്‍ത്തികളിലെ തെറ്റായ ആശയവിനിമയ സാധ്യതകളില്ലാതാക്കുമെന്നാണ് ഇന്ത്യ പ്രത്യാശിക്കുന്നത്. എന്നാലിത് യുദ്ധസാഹചര്യങ്ങളില്‍ തങ്ങള്‍ക്ക് ഭീഷണിയാകുമോയെന്നാണ് ചൈനയുടെ ആശങ്ക. 25 ഇന്ത്യന്‍ ജവാന്മാരടങ്ങിയ സംഘം ഒരു വര്‍ഷം നീളുന്ന ചൈനീസ് ഭാഷാ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പഠിക്കുകയാണെന്ന വിവരം വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് കഴിഞ്ഞ മാസം പുറത്തുവിട്ടത്.

മധ്യപ്രദേശിലെ സാഞ്ചി സര്‍വകലാശാലയിലാണ് കോഴ്‌സ്. ഭാഷാനൈപുണ്യം സമാധാന കാലങ്ങളില്‍ ആശയവിനിമയം സാധിപ്പിക്കുമെങ്കിലും സംഘര്‍ഷാവസ്ഥകളിലും യുദ്ധസാഹചര്യങ്ങളിലും പ്രതികൂലമാകുമെന്ന് ചൈന ഭയക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. യുദ്ധസമയത്ത് ഭാഷ പോലും ആയുധമായേക്കാമെന്ന് ചൈനീസ് സാമൂഹ്യഗവേഷകന്‍ ഹു സിയോങ് അഭിപ്രായപ്പെട്ടു.

ഇന്ത്യന്‍ സൈനികര്‍ ചൈനീസ് ഭാഷ പഠിക്കുന്നു; ഭയത്തോടെ ചൈന


ഡോക്ലാം വിഷയത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ ഈ ഭാഷാ തന്ത്രം ഭയക്കേണ്ടതു തന്നെയാണെന്ന് ചൈനീസ് സൈനിക വിദഗ്ധന്‍ സോങ് ഷോഹ്പിങും അഭിപ്രായപ്പെട്ടതായി ചൈനീസ് പത്രമായ ഗ്ലോബല്‍ ടൈംസിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചൈനീസ് സൈന്യം ഹിന്ദി പഠിക്കണമെന്ന അഭിപ്രായം ചൈനയില്‍ വ്യാപകമാണെന്നും സൂചനകളുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, New Delhi, National, Chinese, Indian army, Chinese security experts worried as Indian soldiers learn their language

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia