city-gold-ad-for-blogger

ജനസംഖ്യാ നിയന്ത്രണം വിനയായി: കുട്ടികളുണ്ടാക്കാൻ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് ചൈന

A symbolic image showing the China population policy change.
Representational Image Generated by Gemini

● കഴിഞ്ഞ രണ്ട് പതിറ്റാണ്ടിൽ സ്ത്രീകളുടെയും യുവാക്കളുടെയും എണ്ണം കുറഞ്ഞു.
● 60 വയസ്സിനു മുകളിലുള്ളവരുടെ അനുപാതം വർധിച്ചു.
● ഉയർന്ന ജീവിതച്ചെലവ് സർക്കാരിന് ആശങ്കയുണ്ടാക്കുന്നു.
● മുൻപ് നിർബന്ധിത വന്ധ്യംകരണം അടക്കം നടപ്പാക്കിയിരുന്നു.

എം എം മുനാസിർ

ബെയ്ജിങ്: (KasargodVartha) ജനസംഖ്യാ നിയന്ത്രണത്തിന്റെ പേരിൽ ജനങ്ങളെ ഭീഷണിപ്പെടുത്തിയ ചൈനീസ് കമ്മ്യൂണിസ്റ്റ് ഭരണകൂടം ഒടുവിൽ നിലപാട് മാറ്റി. കൂടുതൽ കുട്ടികളുണ്ടാക്കുന്ന ദമ്പതികൾക്ക് സാമ്പത്തിക സഹായം നൽകാമെന്നാണ് ഇപ്പോൾ സർക്കാരിന്റെ വാഗ്ദാനം.

മുൻകാലങ്ങളിൽ, ജനസംഖ്യാ നിയന്ത്രണത്തിന്റെ ഭാഗമായി നിർബന്ധിത വന്ധ്യംകരണം നടപ്പാക്കുകയും ഒന്നിലധികം കുട്ടികളുള്ളവർക്ക് സർക്കാർ ആനുകൂല്യങ്ങൾ നിഷേധിക്കുകയും ചെയ്ത് ചൈനീസ് ഭരണകൂടം ജനങ്ങളെ ഭീതിപ്പെടുത്തിയിരുന്നു. 

എന്നാൽ, നിലവിൽ ജനനനിരക്ക് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മൂന്ന് വയസ്സിൽ താഴെയുള്ള ഓരോ കുഞ്ഞിനും പ്രതിവർഷം 3,600 യുവാൻ സാമ്പത്തിക സഹായം നൽകുമെന്ന് ചൈനീസ് ഭരണകൂടം പ്രഖ്യാപിച്ചു. കൂടാതെ, സബ്സിഡികൾ ഉൾപ്പെടെ ഒട്ടനവധി ആനുകൂല്യങ്ങളും ദമ്പതികൾക്ക് സർക്കാർ വാഗ്ദാനം ചെയ്യുന്നുണ്ട്.

കടുത്ത ജനസംഖ്യാ നിയന്ത്രണം രാജ്യത്തെ ജനസംഖ്യയിൽ വലിയ ഇടിവുണ്ടാക്കുകയും ചൈനയുടെ സാമ്പത്തിക അടിത്തറയെ തകർക്കുകയും ചെയ്തതോടെയാണ് സർക്കാർ പുതിയ തീരുമാനമെടുത്തത്. 

1980-ൽ ‘ഒരുകുട്ടി’ നയമായിരുന്നു ചൈനീസ് സർക്കാരിനുണ്ടായിരുന്നത്. എന്നാൽ, പത്തുവർഷം പിന്നിട്ടപ്പോൾ തന്നെ ജനസംഖ്യയിൽ വലിയ തിരിച്ചടിയാണ് ചൈന നേരിട്ടത്. ഇപ്പോൾ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്താണെങ്കിലും കൂടുതൽ കുട്ടികൾ ജനിക്കട്ടെ എന്ന തീരുമാനത്തിലെത്തിയിരിക്കുകയാണ് ചൈനീസ് സർക്കാർ. വർധിച്ച ജീവിതച്ചെലവുകളും വിദ്യാഭ്യാസച്ചെലവുകളും കാരണം പ്രയാസപ്പെടുന്ന ദമ്പതികൾ സർക്കാരിന്റെ ഈ പുതിയ നീക്കത്തോട് എത്രത്തോളം സഹകരിക്കുമെന്ന ആശങ്ക സർക്കാരിനുണ്ട്.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ചൈനയിൽ സ്ത്രീകളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായി. യുവാക്കളുടെ എണ്ണവും ഗണ്യമായി കുറഞ്ഞു. അതേസമയം, 60 വയസ്സിനു മുകളിലുള്ളവരുടെ അനുപാതം വർധിക്കുകയും ചെയ്തു. ഇത് ചൈനയുടെ സമ്പദ്‌വ്യവസ്ഥയിൽ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കി. ഇത് തിരിച്ചറിഞ്ഞാണ് ഇപ്പോൾ സർക്കാർ കുട്ടികളുടെ എണ്ണം വർധിപ്പിക്കാൻ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്ത് ജനങ്ങളുടെ പിന്നാലെ നടക്കുന്നത്. 

2023 ഏപ്രിലിൽ വിവാഹങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി യുവതി-യുവാക്കൾക്ക് പ്രണയത്തിലേർപ്പെടാൻ വേണ്ടി കോളേജുകൾക്ക് അവധി നൽകിയത് പോലും ദേശീയ മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെയാണ് വാർത്ത നൽകിയിരുന്നത് എന്നത് ശ്രദ്ധേയമാണ്.

ജനസംഖ്യാ നിയന്ത്രണം തിരിച്ചടിയായ ചൈനയുടെ ഈ നീക്കത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക 

Article Summary: China offers financial aid to boost birth rates after population decline.

#China #PopulationControl #BirthRate #EconomicCrisis #OneChildPolicy #Government

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia