കുട്ടികളെ വില്‍പന നടത്തുന്ന മൂന്നംഗ സംഘം അറസ്റ്റില്‍
Jul 28, 2013, 10:00 IST
മംഗലാപുരം: കുട്ടികളെ വില്‍പന നടത്തുന്ന മൂന്നംഗ സംഘത്തെ ഉള്ളാള്‍ പോലീസ് അറസ്റ്റ് ചെയ്തു. ചൈല്‍ഡ് ഹെല്‍പ്‌ലൈനിന്റെ സഹായത്തോടെ ബജാളിലെ ലെനിത, ഭര്‍ത്താവ് ജോസി, ബഡമിയിലെ രംഗ്‌വ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
രണ്ടുമാസം പ്രായമായ കുഞ്ഞിനെ ഒരു ലക്ഷം രൂപയ്ക്ക് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ്. അങ്കണവാടി അധ്യാപികയായ രഹന, ചൈല്‍ഡ് ഹെല്‍പ്‌ലൈന്‍ പ്രവര്‍ത്തകര്‍ക്ക് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഘം പോലീസിന്റെ പിടിയിലായത്. രംഗ്‌വ കഴിഞ്ഞയാഴ്ച ലെനിത-ജോസ് ദമ്പതികള്‍ക്ക് കുഞ്ഞിനെ വിറ്റിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍ പെട്ട രഹന ചൈല്‍ഡ് ഹെല്‍പ്‌ലൈനെ വിവരമറിയിക്കുകയായിരുന്നു. ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരാണ് വിവരം പോലീസിനെ അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ലെനിതയെ ചോദ്യം ചെയ്തുവെങ്കിലും കുഞ്ഞ് തന്റേതെന്ന് ലെനിത വാദിച്ചു. പോലീസ് തെളിവ് നല്‍കാന്‍ പറഞ്ഞപ്പോള്‍ ആദ്യത്തെ കുഞ്ഞിന്റെ രേഖകളാണ് നല്‍കിയത്.
പിന്നീടാണ് പ്രതികളെ കുടുക്കാനായി പോലീസും അങ്കണ്‍വാടി അധ്യാപികയായ രഹനയും പദ്ധതി ആസൂത്രണം ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തില്‍ രഹന ലെനിതയെ ഫോണില്‍ ബന്ധപ്പെട്ട് ദുബൈയിലുള്ള ഒരു മുസ്ലിം ദമ്പതികള്‍ക്ക് കുഞ്ഞിനെ ആവശ്യമുണ്ടെന്ന് പറഞ്ഞു. പണം നല്‍കാമെന്നും അറിയിച്ചു. ആദ്യം വഴങ്ങിയില്ലെങ്കിലും നേരിട്ടുവരാന്‍ ലെനിത രഹനയോട് പറഞ്ഞു. പ്രതികളെ കുടുക്കാനായി സാമൂഹ്യ പ്രവര്‍ത്തകയായ വിദ്യ ദിനകറിന്റെ സഹായവും പോലീസ് തേടി.
ഇയാളുടെ സഹായത്തോടെ പര്‍ദയണിഞ്ഞ മുസ്ലിം സ്ത്രീയുടടെ വേഷത്തിലെത്തി കുഞ്ഞിനെ ഒരുലക്ഷം രൂപയ്ക്ക് വാങ്ങാന്‍ കരാറിലേര്‍പെട്ടു. രേഖകള്‍ ഉണ്ടാക്കുന്നതിന് 25,000 രൂപകൂടി ആവശ്യമാണെന്ന് ലെനിത പറഞ്ഞു. അതിന് ഇവര്‍ സമ്മതിക്കുകയും ചെയ്തു. വെള്ളിയാഴ്ച തൊക്കോട്ട് വെച്ച് കുഞ്ഞിനെ കൈമാറാമെന്നായിരുന്നു ഇവര്‍ തീരുമാനിച്ചത്. ഇതുപ്രകാരം കുഞ്ഞിനെ വില്‍ക്കുന്നതിനിടെയാണ് മൂവരെയും പോലീസ് അറസ്റ്റ് ചെയ്തത്.
സംഘത്തില്‍ നിന്നും 90,000 രൂപ, ബാങ്ക് കാര്‍ഡ്, വ്യാജ പ്രസ് കാര്‍ഡ് എന്നിവ പോലീസിന് ലഭിച്ചു. സംഘത്തിന്റെ കൈവശമുണ്ടായിരുന്ന കുഞ്ഞിനെ പോലീസ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് കൈമാറി. കോടതിയില്‍ ഹാജരാക്കിയ ലെനിത, ജോസി, രംഗ്‌വ എന്നിവരെ 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Keywords: Child trafficking, - Accused, woman's, 2-year-old daughter, rescued, undercover operation, Vidya Dinker, Lenita Veigas, Jossey Veigas, Abhishek Goyal, Police commissioner, Manish Karbikar, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.