Incident | പുഷ്പ 2 റിലീസിനിടെ തിരക്കില്‍പ്പെട്ട് മരിച്ച സ്ത്രീയുടെ മകന് മസ്തിഷ്‌ക മരണം
● ഒമ്പത് വയസുകാരന്റെ നില ഗുരുതരമായിരുന്നു.
● വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്.
● തീയേറ്റര്‍ അപകടത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട അല്ലു അര്‍ജുന്‍ ജാമ്യത്തില്‍.
ഹൈദരാബാദ്: (KasargodVartha) പുഷ്പ 2 റിലീസിനിടെ തിരക്കില്‍പ്പെട്ട് പരുക്കേറ്റ് മരിച്ച സ്ത്രീയുടെ മകന് മസ്തിഷ്‌ക മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍. മാതാവിന്റെ കൂടെ ഉണ്ടായിരുന്ന ഹൈദരബാദ് സ്വദേശിയായ ഒമ്പത് വയസുകാരന്‍ ശ്രീനേജും തിരക്കില്‍പ്പെട്ട് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്നു. ഇതിനിടെയാണ് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത്.
ദില്‍ഷുക്‌നഗര്‍ സ്വദേശിനി രേവതി (39) ആണ് തിരക്കില്‍പ്പെട്ട് മരിച്ചത്. അപകടത്തില്‍ രേവതിയുടെ ഭര്‍ത്താവിനും രണ്ട് മക്കള്‍ക്കും പരുക്കേറ്റിരുന്നു. ഒമ്പത് വയസുകാരന്റെ നില ഗുരുതരമായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കുട്ടിയുടെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. മികച്ച ചികിത്സ ലഭ്യമാക്കിയിരുന്നെന്ന് തെലുങ്കാന സര്‍ക്കാര്‍ അറിയിച്ചു.
പുഷ്പ 2 റിലീസ് ദിന തലേന്ന് ഡിസംബര്‍ നാലാം തീയതിയാണ് പല തിയറ്ററുകളിലും പെയ്ഡ് പ്രീമിയറുകള്‍ നടന്നത്. ഇതിന്റെ ഭാഗമായി ഹൈദരാബാദിലെ പഴയ തിയറ്റര്‍ കോംപ്ലക്‌സുകളില്‍ ഒന്നായ സന്ധ്യ തിയറ്ററില്‍ ബുധനാഴ്ച രാത്രി നടന്ന പ്രീമിയര്‍ ഷോയ്ക്ക് അല്ലു അര്‍ജുനും കുടുംബവും ഒപ്പം സിനിമാ സംഘവും എത്തിയിരുന്നു. ഇതോടെയുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ടാണ് ദാരുണ അപകടം സംഭവിച്ചത്.
അതേസമയം, തീയേറ്റര്‍ അപകടത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട അല്ലു അര്‍ജുന്‍ ജാമ്യത്തിലാണ്. കുട്ടിയെ കാണാന്‍ പോകാതിരുന്നത് നിയമപ്രശ്നങ്ങള്‍ മൂലമാണെന്ന് അല്ലു അര്‍ജുന്‍ വാര്‍ത്താക്കുറിപ്പിലുടെ അറിയിച്ചിരുന്നു. കേസ് നിലനില്‍ക്കുന്നതിനാല്‍ കുട്ടിയെ സന്ദര്‍ശിക്കുന്നത് സാക്ഷികളെ സ്വാധീനിക്കുന്ന തരത്തില്‍ വ്യാഖ്യാനം ചെയ്യപ്പെടും. നിയമവിദഗ്ധര്‍ വിലക്കിയത് കൊണ്ട് മാത്രമാണ് കുട്ടിയെ കാണാന്‍ പോകാതിരുന്നത്. കുട്ടിയുടെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിക്കുന്നുവെന്നും കുടുംബത്തിന് എല്ലാ പിന്തുണയും ഉണ്ടാകുമെന്നും അല്ലു അര്‍ജുന്‍ പറഞ്ഞിരുന്നു. സാധ്യമായാല്‍ എത്രയും പെട്ടെന്ന് കുട്ടിയെ കാണാന്‍ എത്തുമെന്നും അല്ലു അര്‍ജുന്‍ വ്യക്തമാക്കിയിരുന്നു. സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ വിമര്‍ശനം ശക്തമായതിന് പിന്നാലെയാണ് അല്ലു അര്‍ജുന്‍ പ്രതികരണവുമായെത്തിയത്.
#Pushpa2Tragedy #Hyderabad #India #MovieDisaster #ChildSafety #JusticeForVictim
#SandhyaTheatreTragedy: @hydcitypolice chief @CVAnandIPS & Health Secretary visit 8-year-old Sriteja, currently on a ventilator after suffering severe injuries in the Sandhya Theatre stampede during the #Pushpa2 premiere. #Hyderabad #Pushpa2 pic.twitter.com/3Zg1wBh4Pt
— dinesh akula (@dineshakula) December 17, 2024