city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Chidambaram | ജനങ്ങള്‍ ബിജെപിക്കെതിരായി വോട് ചെയ്തത് ഇനിയൊരു അടിയന്തരാവസ്ഥ ഉണ്ടാകാതിരിക്കാന്‍; പ്രധാനമന്ത്രിക്ക് മറുപടിയുമായി പി ചിദംബരം

Chidambaram hits out at PM Modi over remark on 1975 Emergency, New Delhi, News, P Chidambaram, PM Modi, Criticism, Politics, Emergency, BJP, Congress, National News

അടിയന്തരാവസ്ഥക്കാലത്ത് കോണ്‍ഗ്രസ് അടിസ്ഥാന സ്വാതന്ത്ര്യങ്ങള്‍ അട്ടിമറിച്ചെന്ന വിമര്‍ശനമാണ് പ്രധാനമന്ത്രി ഉയര്‍ത്തിയത്



ഭരണഘടനയെ ചവിട്ടിമെതിച്ചുവെന്നും അടിയന്തരാവസ്ഥ നടപ്പാക്കിയവര്‍ക്ക് ഭരണഘടനയെ കുറിച്ച് പറയാന്‍ അവകാശമില്ലെന്നും വിമര്‍ശനം

ന്യൂഡെല്‍ഹി: (KasargodVartha) അടിയന്തരാവസ്ഥ പരാമര്‍ശിച്ച് കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനകള്‍ക്ക് രൂക്ഷമറുപടിയുമായി മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം. ഇന്‍ഡ്യ എന്നും ജനാധിപത്യ, മതേതര രാജ്യമായി നിലനില്‍ക്കുമെന്നും ജനങ്ങള്‍ ബിജെപിക്കെതിരായി വോട് ചെയ്തത് ഇനിയൊരു അടിയന്തരാവസ്ഥ ഉണ്ടാകാതിരിക്കാനാണെന്നും പി ചിദംബരം എക്സില്‍ കുറിച്ചു.


അടിയന്തരാവസ്ഥക്കാലത്ത് കോണ്‍ഗ്രസ് അടിസ്ഥാന സ്വാതന്ത്ര്യങ്ങള്‍ അട്ടിമറിച്ചെന്ന വിമര്‍ശനമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉയര്‍ത്തിയത്. ഭരണഘടനയെ ചവിട്ടിമെതിച്ചുവെന്നും അടിയന്തരാവസ്ഥ നടപ്പാക്കിയവര്‍ക്ക് ഭരണഘടനയെ കുറിച്ച് പറയാന്‍ അവകാശമില്ലെന്നും പ്രധാനമന്ത്രി വിമര്‍ശിച്ചിരുന്നു. ഇതിന് മറുപടി നല്‍കുകയായിരുന്നു പി ചിദംബരം. 

 

X Post

ചിദംബരത്തിന്റെ വാക്കുകള്‍:


ഭരണഘടനയെ സംരക്ഷിക്കാന്‍ അടിയന്തരാവസ്ഥ ഓര്‍മിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി പറയുന്നത് കേട്ടു. ശരിയാണ്. പക്ഷേ ഈ ഭരണഘടന തന്നെ മറ്റൊരു അടിയന്തരാവസ്ഥ ഇല്ലാതാക്കാന്‍ ജനങ്ങളെ പ്രേരിപ്പിച്ചു. അതുകൊണ്ട് ബിജെപിക്കെതിരായി അവര്‍ ശരിക്കും വോട് ചെയ്തു. പതിനെട്ടാം ലോക് സഭയിലേക്ക് ജനങ്ങള്‍ വോട് ചെയ്തത് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളില്‍ ഒരിക്കലും തൊട്ടുകളിക്കാന്‍ സമ്മതിക്കില്ല എന്ന സന്ദേശം നല്‍കിക്കൊണ്ടായിരുന്നു. ഇന്‍ഡ്യ എന്നും ഒരു ജനാധിപത്യ, ലിബറല്‍, മതേതര രാജ്യമായി നിലനില്‍ക്കും എന്നും പി ചിദംബരം പോസ്റ്റില്‍ കുറിച്ചു


ഭരണഘടനയുമായി സര്‍കാരിനെ ആക്രമിക്കുന്ന പ്രതിപക്ഷത്തെ അടിയന്തരാവസ്ഥ ഉയര്‍ത്തി സമ്മര്‍ദത്തിലാക്കാനാണ് ബിജെപിയുടെ ശ്രമം. അടിയന്തരാവസ്ഥാ വാര്‍ഷിക ദിനമായ ചൊവ്വാഴ്ച രാജ്യതലസ്ഥാനത്ത് വിവിധ പരിപാടികള്‍ ബിജെപി സംഘടിപ്പിക്കുന്നുണ്ട്. അടിയന്തരാവസ്ഥയിലൂടെ ഇന്ദിര ഗാന്ധി ജനാധിപത്യത്തെ തകര്‍ത്തു എന്നാണ് ആരോപണം.


18-ാം ലോക് സഭയുടെ ആദ്യ ദിനത്തില്‍ തന്നെ അടിയന്തരാവസ്ഥയെ ഓര്‍മിപ്പിച്ച പ്രധാനമന്ത്രി കോണ്‍ഗ്രസിനെയും പ്രതിപക്ഷത്തെയും ലക്ഷ്യം വെച്ചിരുന്നു. എന്നാല്‍ ഭരണഘടനയെ ബിജെപി ആക്രമിക്കുന്നു എന്നാണ് ഇന്‍ഡ്യ സഖ്യം നരേന്ദ്ര മോദിക്കും ബിജെപിക്കും എതിരെ നിരന്തരം ഉന്നയിക്കുന്നത്. 

 

ജനാധിപത്യത്തിലെ കറുത്ത ദിനങ്ങള്‍ എന്ന് പേരിട്ട് ഡെല്‍ഹി ബിജെപി ആസ്ഥാനത്ത് സംഘടിപ്പിക്കുന്ന പരിപാടിയില്‍ പാര്‍ടി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ പങ്കെടുക്കും. ബിജെപിയുടെ എല്ലാ സംസ്ഥാന ഘടകങ്ങളുടെ നേതൃത്വത്തിലും അടിയന്തരാവസ്ഥ വിരുദ്ധ പരിപാടികള്‍ സംഘടിപ്പിക്കും. സമ്മേളനങ്ങള്‍, സെമിനാറുകള്‍, അടിയന്തരാവസ്ഥ തടവുകാരുടെ കൂട്ടായ്മ അങ്ങനെ വിവിധ പരിപാടികള്‍ നടക്കും.

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia