city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ ഛോട്ടാ രാജന് ഏഴ് വര്‍ഷം തടവ്

ന്യൂഡല്‍ഹി: (www.kasargodvartha.com 26.04.2017) വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ അധോലോക നായകന്‍ ഛോട്ടാ രാജന് ഏഴ് വര്‍ഷം തടവ്. പ്രത്യേക കോടതി ജഡ്ജി വീരേന്ദ്രന്‍ കുമാര്‍ ഗോയലാണ് തടവ് ശിക്ഷ വിധിച്ചത്.

രാജനെ കൂടാതെ കേസിലെ മറ്റു പ്രതികളായ ജയശ്രീ ദത്തത്രേയ രഹാതെ, ദീപക് നടവര്‍ലാല്‍ ഷാ, ലളിതാ ലക്ഷ്മണ്‍ എന്നിവര്‍ക്കും കോടതി ഏഴ് വര്‍ഷം തടവിന് വിധിച്ചു. ദാവൂദ് ഇബ്രാഹിമില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ ശേഷം ഭീകരതയ്‌ക്കെതിരെ പോരാടാന്‍ രാജ്യത്തെ സഹായിച്ചിരുന്നുവെന്നും തനിക്ക് പാസ്‌പോര്‍ട്ട് നല്‍കിയത് ഭരണകൂടം തന്നെയാണെന്നും ഛോട്ടാ രാജന്‍ കോടതിയില്‍ പറഞ്ഞു.

വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ ഛോട്ടാ രാജന് ഏഴ് വര്‍ഷം തടവ്

മുംബൈ സ്‌ഫോടനത്തിന് ശേഷം രഹസ്യാന്വേഷണ ഏജന്‍സികളുമായി സഹകരിക്കാറുണ്ടെന്നും ജീവനു ഭീഷണിയുള്ളതിനാലാണ് വിവിധ രാജ്യങ്ങളില്‍ രഹസ്യമായി കഴിഞ്ഞിരുന്നതെന്നും രാജന്‍ കോടതിയില്‍ വ്യക്തമാക്കി. വ്യാജ രേഖ ചമയ്ക്കല്‍, ക്രിമിനല്‍ ഗൂഢാലോചന, തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന രാജനെ തീഹാര്‍ ജയിലിലെ തടവില്‍ പ്രവേശിപ്പിക്കുകയും മറ്റ് പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: Chhota Rajan awarded Seven years Jail term in Fake Passport Case
Keywords: New Delhi, Court, Jail, Case, Accuse, State, Passport, Investigation, Custody, Bail, Chhota Rajan, Mumbai, Country, Help.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia