Chhavi Dance | ഇതാണ് യഥാർഥ പോസിറ്റീവ് മനോഭാവം! സ്തനാർബുദ ശസ്ത്രക്രിയയ്ക്ക് മുമ്പ് ആശുപത്രി വാർഡിൽ നൃത്തവുമായി നടി ഛവി മിത്തൽ; വീഡിയോ വൈറൽ; ഒടുവിൽ 'ക്യാൻസർ രഹിത'യെന്ന് പോസ്റ്റ്
Apr 26, 2022, 15:08 IST
ന്യൂഡെൽഹി:(www.kasargodvarthacom) ടെലിവിഷൻ നടി ഛവി മിത്തൽ തന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. നടിക്ക് സ്തനാർബുദം ഉണ്ടെന്ന് കണ്ടെത്തിയതോടെയാണ് ഇതെല്ലാം ആരംഭിച്ചത്. തന്റെ പ്രയാസകരമായ സമയങ്ങളെക്കുറിച്ച് സംസാരിക്കുന്നത് മുതൽ ശസ്ത്രക്രിയ വരെ, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, ഛവി തനിക്കും സ്തനാർബുദ രോഗികൾക്കും പോസിറ്റീവ് മനോഭാവം പുലർത്താൻ പ്രചോദനം നൽകുന്നു.
കഴിഞ്ഞ ദിവസം സ്തനാർബുദ ശസ്ത്രക്രിയയ്ക്ക് മുമ്പ് ആശുപത്രി വാർഡിൽ ഭർത്താവിനൊപ്പം നൃത്തം ചെയ്യുന്ന ഛവി മിത്തലിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. പ്രയാസകരമായ സമയങ്ങളിൽ സ്വയം എങ്ങനെ കൈകാര്യം ചെയ്യാമെന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ഛവി മിത്തലിന്റെ ഈ വീഡിയോ. സ്തനാർബുദമാണെന്ന് അടുത്തിടെ വെളിപ്പെടുത്തിയ നടി ഛവി മിത്തൽ തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം ഹാൻഡിലിലാണ് വീഡിയോ അപ്‌ലോഡ് ചെയ്തത്. ആശുപത്രിയിൽ നൃത്തം ചെയ്യുന്നതാണ് വീഡിയോയിൽ ഉള്ളത്. ബോപ് ഡാഡി എന്ന ഗാനത്തിനാണ് ഛവി നൃത്തം ചെയ്യുന്നത്.
ശസ്ത്രക്രിയയ്ക്കു ശേഷമുള്ള മിത്തലിന്റെ ചിത് രം

തന്റെ ആറ് മണിക്കൂർ ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് അവർ രാത്രി വൈകി ഒരു ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പറഞ്ഞിരുന്നു. വൈകാതെ ആശുപത്രിക്കിടക്കയിൽ നിന്ന് ചിത്രം സഹിതം ദീർഘ പോസ്റ്റും അവർ പങ്കിട്ടു. ശസ്ത്രക്രിയയ്ക്ക് ശേഷവും ഛവി മുമ്പത്തെപ്പോലെ സന്തോഷവാനാണ്. നാവുനീട്ടിയുള്ള ഫോടോ പങ്കുവെച്ചുകൊണ്ട് അവർ എഴുതി, 'ചിരിച്ചുകൊണ്ട് വലിയൊരു യുദ്ധം ജയിച്ചിരിക്കുന്നുവെന്ന് ഈ വേദന എന്നെ ഓർമിപ്പിക്കുന്നു'. ഭർത്താവിനെയും അവർ പരാമർശിക്കുന്നു. കാൻസർ രഹിത എഴുതിയാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
Keywords: News, National, Top-Headlines, Video, Cancer, Hospital, Social-Media, Health, Chhavi Mittal, Video Viral, Chhavi Mittal dances in hospital ward before undergoing Breast Cancer surgery, video goes VIRAL.
< !- START disable copy paste -->