മാര്‍ക്കറ്റില്‍ പോയി വന്നപ്പോള്‍ കണ്ടത് അരുമയായി വളര്‍ത്തിയ നായ കൊല്ലപ്പെട്ട നിലയില്‍, കൊല ചെയ്ത മകനെതിരെ പിതാവ് പോലീസില്‍ പരാതി നല്‍കി മകന്‍ ജയിലില്‍
Jan 5, 2018, 16:09 IST
റായ്പൂര്‍:(www.kasargodvartha.com 05/01/2018) മാര്‍ക്കറ്റില്‍ പോയി വന്നപ്പോള്‍ കണ്ടത് അരുമയായി വളര്‍ത്തിയ നായ കൊല്ലപ്പെട്ട നിലയില്‍, കൊല ചെയ്ത മകനെതിരെ പിതാവ് പോലീസില്‍ പരാതി നല്‍കി മകന്‍ ജയിലില്‍. ചത്തീസ്ഗഡിലാണ് അപൂര്‍വമായ സംഭവമുണ്ടായിരിക്കുന്നത്.
ശിവമംഗല്‍ സായ് എന്ന 48കാരനാണ് തന്റെ പ്രിയങ്കരനായ നായയെ കൊന്നുവെന്ന് പറഞ്ഞ് സ്വന്തം മകനെതിരെ പോലീസില്‍ പരാതി നല്‍കി അകത്താക്കിയിരിക്കുന്നത്. ജബ്ബുവെന്ന് വിളിക്കുന്ന ശിവമംഗല്‍ സായിയുടെ അരുമയായ നായയെ മക്കള്‍ക്ക് മുന്‍പേ ഇഷ്ടനമല്ലായിരുന്നു. ശിവമംഗല്‍ പുറത്തുപോയ സമയം മക്കളില്‍ ഒരാളായ സന്താരിയാണ് നായയെ കൊന്നത്.
ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം. ശിവമംഗല്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് മകനായ സന്താരി വീടിന് മുന്നിലേക്ക് പന്തെറിയുകയും അത് എടുത്തു വരുവാന്‍ നായനോട് നിര്‍ദ്ദേശിക്കുകയും ചെയ്യുകയായിരുന്നു. എന്നാല്‍ നായ ഇതിന് തയ്യാറായില്ല. ഇത്കണ്ട് ദേഷ്യം വന്ന സന്താരി മൂര്‍ച്ചയുള്ള ആയുദ്ധം ഉപയോഗിച്ച് ജബ്ബുവിനെ കുത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
പുറത്തുപോയി തിരികെ എത്തിയ സായി കണ്ടത് ജീവനറ്റുകിടക്കുന്ന നായയെ ആണ്. അപ്പോള്‍ തന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ എത്തി മകനെതിരെ കേസ് നല്‍കുകയായിരുന്നു. നായയുടെ ജഡം സൈക്കിളില്‍ വച്ച് കരഞ്ഞുകൊണ്ടാണ് സായ് പോലീസ് സ്റ്റേഷനിലേക്ക് എത്തിയതെന്ന് പോലീസ് പറഞ്ഞു. ഇതില്‍ പ്രകാരം ഐപിസി 429 പ്രകാരം കേസ് രജസ്റ്റര്‍ ചെയ്ത പോലീസ് മകനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
മകന്റെ അറസ്റ്റിന് ശേഷം നായയുടെ ജഡം വീടിന് പിന്നില്‍ മറവ് ചെയ്യുകയും ചെയ്തു. എന്നാല്‍, ജബ്ബു തന്റെ അമ്മയെ ആക്രമിക്കുന്നത് കണ്ട് അമ്മയെ രക്ഷിക്കുന്നതിനായിട്ടാണ് നായയെ കൊന്നതെന്നാണ് സന്താരിയുടെ മൊഴി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, National, Murder, Jail, Son, Father, Crime, Police, Complaint, Police-station, Chhattisgarh: Father registers complaint against son for killing pet dog