city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പട്ടിണികിടന്ന് 200 പശുക്കള്‍ ചത്ത സംഭവം; ബിജെപി നേതാവ് അറസ്റ്റില്‍, പോറ്റാന്‍ കഴിയുന്നില്ലെന്നും സര്‍ക്കാരില്‍ നിന്നും ആനുകൂല്യം ലഭിക്കാത്തതാണ് കാരണമെന്നും നേതാവ്

റായ്പൂര്‍: (www.kasargodvartha.com 19.08.2017) ഛത്തീസ്ഗഢിലെ ദുര്‍ഗ് ജില്ലയിലെ റായ്പൂരില്‍ പട്ടിണി കിടന്ന് 200 ഓളം പശുക്കള്‍ ചത്ത സംഭവത്തില്‍ ഗോശാല ഉടമയും ബി.ജെ.പി നേതാവുമായ ഹരീഷ് വര്‍മയെ പോലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ ദിവസമാണ് ഹരീഷിന്റെ ഉടമസ്ഥതയിലുള്ള ഫാമില്‍ 200 പശുക്കള്‍ ചത്തത്. പട്ടിണി മൂലവം ചികിത്സ ലഭിക്കാതെയും പശുക്കള്‍ കൂട്ടമായി ചത്തൊടുങ്ങുകയായിരുന്നു. ചത്ത പശുക്കളില്‍ അധികവും ആലയ്ക്ക് സമീപത്ത് തന്നെ കുഴിച്ചിട്ടതായി കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ ഏഴു വര്‍ഷമായി ഹരീഷ് വര്‍മയാണ് ഫാം നടത്തിക്കൊണ്ടുപോകുന്നത്. ജമുല്‍ നഗര്‍ നിഗമിന്റെ വൈസ് പ്രസിഡണ്ട് കൂടിയാണ് ഹരീഷ്. രണ്ടു വര്‍ഷമായി താന്‍ ഗോശാലയ്ക്കു വേണ്ടി സംസ്ഥാന സര്‍ക്കാരില്‍ നിന്ന് പണം ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ലെന്ന് ഹരീഷ് വര്‍മ്മ പറഞ്ഞു. 220 പശുക്കളെ മാത്രം കൊള്ളുന്ന ആലയില്‍ 650 ല്‍ അധികം പശുക്കളാണുള്ളത്. തനിക്ക് അവയെ പോറ്റാനാവുന്നില്ലെന്നു കാണിച്ച് നിരവധി തവണ സര്‍ക്കാരിനെ സമീപിച്ചിരുന്നു. 10 ലക്ഷം രൂപയുടെ ആനുകൂല്യം സര്‍ക്കാരില്‍ നിന്നു ലഭിക്കാനുണ്ട്. അതു ലഭിക്കാത്തതാണ് പശുക്കള്‍ ചത്തൊടുങ്ങാന്‍ കാരണമായതെന്നും ഹരീഷ് പറയുന്നു.
പട്ടിണികിടന്ന് 200 പശുക്കള്‍ ചത്ത സംഭവം; ബിജെപി നേതാവ് അറസ്റ്റില്‍, പോറ്റാന്‍ കഴിയുന്നില്ലെന്നും സര്‍ക്കാരില്‍ നിന്നും ആനുകൂല്യം ലഭിക്കാത്തതാണ് കാരണമെന്നും നേതാവ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  news, National, BJP, arrest, Top-Headlines, Chhattisgarh BJP Leader Arrested After Cows Die At His Cowshed

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia