Theft | 'പാര്‍കിംഗ് അനുമതിയുള്ളിടത്തേക്ക് വണ്ടി മാറ്റിയിടണം, കോര്‍പറേഷന്‍ ജീവനക്കാരന്‍ എന്ന വ്യാജേന കാറിന്റെ താക്കോല്‍ വാങ്ങി'; ബീചിലെത്തിയ കുടുംബത്തിന്റെ കാറുമായി യുവാവ് മുങ്ങിയതായി പരാതി
ചെന്നൈ: (www.kasargodvartha.com) ബീച് കാണാനെത്തിയ സഞ്ചാരികളുടെ കാര്‍ പട്ടാപ്പകല്‍ മോഷ്ടിച്ചതായി പരാതി. കോര്‍പറേഷന്‍ ജീവനക്കാരന്‍ എന്ന വ്യാജേന കാറിന്റെ താക്കോല്‍ വാങ്ങി മുങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കന്യാകുമാരി സ്വദേശിയായ സുമിത്ര തങ്കജ്യോതിയും കുടുംബവുമാണ് സായാഹ്നം ചെലവിടാന്‍ ഇവിടെയെത്തിയത്.
പൊലീസ് പറയുന്നത്: കന്യാകുമാരിയില്‍ നിന്നും ചെന്നൈയിലെത്തിയ കുടുംബത്തിന്റെ ഇന്നോവ കാറാണ് മറീന ബീചില്‍ വച്ച് മോഷണം പോയത്. പാര്‍കിംഗ് ഏരിയയില്‍ വാഹനം നിര്‍ത്തിയിറങ്ങിയ ഇവരെ സമീപിച്ച യുവാവ് കോര്‍പറേഷന്‍ ജീവനക്കാരന്‍ എന്ന് സ്വയം പരിചയപ്പെടുത്തി.
തുടര്‍ന്ന് വിശ്വാസം സമ്പാദിച്ചതിന് ശേഷം സഹായിക്കാനെന്ന ഭാവത്തില്‍ ഡ്രൈവറില്‍ നിന്ന് വാഹനത്തിന്റെ താക്കോല്‍ കൈക്കലാക്കുകയായിരുന്നു. പാര്‍കിംഗ് കൂപണ്‍ നല്‍കി പാര്‍കിംഗിനുള്ള പണവും ഇയാള്‍ കൈപ്പറ്റി. പാര്‍കിംഗ് അനുമതിയുള്ളിടത്തേക്ക് വണ്ടി മാറ്റിയിടാനെന്ന പേരില്‍ വാഹനവുമായി പോയ ഇയാള്‍ ഏറെ നേരം കഴിഞ്ഞും താക്കോല്‍ തിരികെ തരാന്‍ എത്തിയില്ല.
തുടര്‍ന്ന് ഡ്രൈവര്‍ അന്വേഷിച്ചു ചെന്നപ്പോല്‍ കാറും കൊണ്ടുപോയ ആളും ബീചില്‍ എവിടെയും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് കുടുംബം പൊലീസില്‍ സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Keywords: Chennai, News, National, Car, Police, Theft, Case, Crime, Complaint, Chennai Marina Beach Car Theft: Police Booked.