Man Killed | 'മദ്യപിച്ചെത്തി വഴക്കുണ്ടാക്കുന്ന ഭര്‍ത്താവിനെ ഭാര്യ ആട്ടുകല്ല് കൊണ്ട് എറിഞ്ഞുകൊന്നു'
ചെന്നൈ: (www.kasargodvartha.com) മദ്യപിച്ചെത്തി സ്ഥിരം വഴക്കുണ്ടാക്കുന്ന ഭര്‍ത്താവിനെ ഭാര്യ ആട്ടുകല്ല് കൊണ്ട് എറിഞ്ഞുകൊന്നതായി പൊലീസ്. ആവഡിയ്ക്കടുത്ത് മുത്തപ്പുഡുപ്പേട്ടിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. കൃഷ്ണന്‍ എന്ന യുവാവാണ് മരിച്ചത്. ഭാര്യ വിജയലക്ഷ്മിയെ കൊലക്കുറ്റം ചുമത്തി അറസ്റ്റുചെയ്തു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ഇഷ്ടികക്കളത്തില്‍ ജോലിചെയ്യുന്ന കൃഷ്ണന്‍ വൈകുന്നേരങ്ങളില്‍ എന്നും മദ്യപിച്ചുവന്ന് വീട്ടില്‍ വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയും അയാള്‍ അത് ആവര്‍ത്തിച്ചു. കുപിതയായ ഭാര്യ വിജയലക്ഷ്മി അടുക്കളയില്‍പോയി ആട്ടുകല്ലെടുത്ത് കൃഷ്ണനുനേരെ എറിയുകയായിരുന്നു.
മുഖത്ത് ഏറുകൊണ്ട കൃഷ്ണന്‍ വേദനയോടെ നിലവിളിച്ച് നിലത്തുവീണു. കരച്ചില്‍ കേട്ട് ഓടിയെത്തിയ അയല്‍ക്കാരാണ് വിവരമറിയിച്ചത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവാവിനെ രക്ഷിക്കാനായില്ലെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
Keywords: news,National,India,Chennai,Liquor,Police,Crime,arrest,Top-Headlines, Chennai: Man Killed by Woman