Court Order | ചെക് തട്ടിപ്പ് കേസ്; സംവിധായകന്‍ ലിംഗുസാമിക്ക് 6 മാസം തടവുശിക്ഷ
ചെന്നൈ: (www.kasargodvartha.com) തമിഴ് സംവിധായകന്‍ ലിംഗുസാമിക്ക് കോടതി ആറ് മാസത്തെ തടവ് ശിക്ഷ വിധിച്ചു. ചെക് തട്ടിപ്പ് കേസിലാണ് കോടതി വിധി. 2014ല്‍ നിര്‍മാണ സംരംഭത്തിന് വായ്പ വാങ്ങിയ 1.03 കോടി രൂപ തിരിച്ചടച്ചിരുന്നില്ല. ഹൈകോടതി ഇടപെടലിനെ തുടര്‍ന്ന് ചെക് നല്‍കിയെങ്കിലും ബാങ്കില്‍ പണമില്ലാതെ മടങ്ങിയിരുന്നു.
പ്രമുഖ പ്രൊഡക്ഷന്‍ കംപനിയില്‍ നിന്നും കടം വാങ്ങിയ പണം തിരികെ നല്‍കിയില്ലെന്ന കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. ഒരു സിനിമ ഒരുക്കാനായി കംപനിയില്‍ നിന്ന് ഒരു കോടി മൂന്ന് ലക്ഷം രൂപ ലിംഗുസ്വാമി കടമെടുത്തിരുന്നു.
എന്നാല്‍ സിനിമ നടന്നില്ല. തുടര്‍ന്ന് വായ്പയെടുത്ത പണം തിരിച്ചടയ്ക്കാനായി 35 ലക്ഷത്തിന്റെ ചെക് കംപനിക്ക് നല്‍കിയെങ്കിലും അത് ബൗണ്‍സാവുകയായിരുന്നു. ഈ സാഹചര്യത്തിലാണ് കംപനി ഇവര്‍ക്കെതിരെ കേസ് നല്‍കിയത്. പിവിപി കംപനിയില്‍ നിന്ന് വായ്പയെടുത്ത പണം പലിശയടക്കം തിരികെ നല്‍കണമെന്നും കോടതി ഉത്തരവുണ്ട്.
Keywords: Chennai, news, National, Top-Headlines, case, Lingusamy, Chennai: Film director N Lingusamy gets six-month jail.