ചെന്നൈ നഗരമേഖലയില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തി
Aug 25, 2021, 08:29 IST
ചെന്നൈ: (www.kasargodvartha.com 25.08.2021) ചെന്നൈ നഗരമേഖലയില്‍ നേരിയ ഭൂചലനം. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയയാണ് കടലില്‍ ഭൂചലനം അനുഭവപ്പെട്ടത്. തിരുവാണ്‍മിയൂര്‍, ആല്‍വാര്‍പെട്ട്, ബസന്റ് നഗര്‍, അണ്ണാ നഗര്‍, കൊളത്തൂര്‍, ടി നഗര്‍ ഉള്‍പ്പെടെ ബീച്ചിനോടു ചേര്‍ന്നുള്ള വിവിധ ഇടങ്ങളിലാണ് പ്രകമ്പനം അനുഭവപ്പെട്ടത്.
അതേസമയം ഇതുവരെ നാശനഷ്ടങ്ങളെന്നും റിപോര്‍ട് ചെയ്തിട്ടില്ല. ചെന്നൈയില്‍ നിന്ന് 320 കിലോമീറ്റര്‍ കിഴക്കു മാറി ബംഗാള്‍ ഉള്‍ക്കടലിലാണ് റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. അതേസമയം സുനാമി സംബന്ധിച്ച ആശങ്കകള്‍ വേണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
Keywords: Chennai, News, National, Top-Headlines, Earthquake, Sea, Chennai Feels Mild Tremors As 5.1 Magnitude Earthquake