city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പണം ഇരട്ടിപ്പിച്ച് നല്‍കാമെന്ന് പറഞ്ഞ് കോടികള്‍ തട്ടി; പ്രതികളെ തേടി പോലീസ് ചെന്നൈയില്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 18/07/2016) ജില്ലയില്‍ നിന്ന് തട്ടിപ്പ് നടത്തി കോടികളുമായി മുങ്ങിയ തട്ടിപ്പുകാര്‍ക്കെതിരെ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഓഫീസുകള്‍ ആരംഭിച്ച് ഏജന്റുമാരെ നിയമിച്ച് പണം പിരിച്ച് കോടികള്‍ സമ്പാദിച്ച കമ്പനി ഇടപാടുകാരെ പറ്റിച്ച് മുങ്ങിയിരിക്കുകയാണ്. 1000 രൂപ അടച്ചാല്‍ മാസങ്ങള്‍ക്കുള്ളില്‍ ഇരട്ടിച്ച് 2000 രൂപ നല്‍കുകയും 5000 അടച്ച് 10000 രൂപ നല്‍കുകയുമാണ് ഇവരുടെ രീതി.

ജില്ലയില്‍ നിന്ന് നിരവധി ആളുകള്‍ പണം നിക്ഷേപിക്കുകയും ഇവരുടെ കെണിയില്‍പ്പെട്ട് പണം നഷ്ടപ്പെട്ട് നട്ടം തിരിയുകയാണ്. ആദ്യം ചേര്‍ന്നവര്‍ക്ക് ഇരട്ടി പണം നല്‍കുകയും പിന്നീട് ഇതേ ആളുകള്‍ കെട്ടിയ പണം വീണ്ടും വീണ്ടും നിക്ഷേപിക്കുകയായിരുന്നു. ഏജന്റുമാരുടേയും ഇടപാടുകാരുടേയും വിശ്വാസം കൈയിലെടുത്ത് കോടികള്‍ പിരിച്ച് കമ്പനി അവസാനം ജില്ലയില്‍ നിന്നും തടി തപ്പുകയായിരുന്നു. പിന്നീടാണ് കമ്പനി മുങ്ങിയതറിഞ്ഞത്. ഇതോടെ ഇടപാടുകാര്‍ പണം പോയത് പുറത്ത് പറയാന്‍ പറ്റാതെ വിഷമിക്കുകയും പരാതി കൊടുക്കാന്‍ മടികാണിക്കുകയും ചെയ്തതു. ഇതിനിടയിലാണ് മാണിക്കോത്തെ കുഞ്ഞാമിന പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയത്.

എന്നാല്‍ കുഞ്ഞാമിനയുടെ പരാതിക്കു മുമ്പ് തന്നെ കമ്പനി അടച്ചു പൂട്ടി നാട് വിട്ടിരുന്നു. തട്ടിപ്പ് സംഘത്തെ കണ്ടെത്താന്‍ ഹൊസ്ദുര്‍ഗ് സി ഐ യു പ്രേമന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചു. ഹൊസ്ദുര്‍ഗ് എസ് ഐ വിശ്വനാഥന്‍ നമ്പ്യാര്‍, അഡീഷണല്‍ എസ് ഐ പ്രസന്നന്‍, സിവില്‍ പോലീസ് ഓഫീസര്‍ മനോജ് കൊട്രച്ചാല്‍ എന്നിവരടങ്ങുന്ന സ്‌ക്വാഡ് ചെന്നൈയിലേക്ക് പോയി.

അവിടെ നടത്തിയ അന്വേഷണത്തില്‍ ഇത്തരത്തില്‍ ഒരു കമ്പനിയുള്ളതായി പോലീസിന് യാതൊരു വിവരവും ലഭിച്ചില്ല. ഏത് വിധേനയും സംഘത്തെ പിടികൂടുന്നതിനായി ചെന്നൈയില്‍ പോലീസ് തിരച്ചില്‍ ശക്തമാക്കി. സ്ത്രീകളടക്കം നിരവധി പേര്‍ കാസര്‍കോട് ജില്ലയില്‍ തട്ടിപ്പിനിരയായിട്ടുണ്ട്. മണിചെയിന്‍ തട്ടിപ്പ് സംഘം ജില്ലയില്‍ സജീവമാണ്. ജില്ലയില്‍ മണി ചെയിന്‍ തട്ടിപ്പിന്റെ കേന്ദ്രമായിട്ടും ആളുകള്‍ വീണ്ടും വീണ്ടും തട്ടിപ്പ് കമ്പനിയുടെ ഇരകളാകുകയാണ്.

പണം ഇരട്ടിപ്പിച്ച് നല്‍കാമെന്ന് പറഞ്ഞ് കോടികള്‍ തട്ടി; പ്രതികളെ തേടി പോലീസ് ചെന്നൈയില്‍


Keywords : Kanhangad, Cheating, Cash, Kasaragod, Accuse, Chennai, National.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia