city-gold-ad-for-blogger

ഒടുവില്‍ ആ പ്രഖ്യാപനം വന്നു, എല്ലാം മാറേണ്ടകാലം അതിക്രമിച്ചു, ഞങ്ങള്‍ എല്ലാം മാറ്റിമറിക്കും, ഇതാണ് സമയം: രജനീകാന്ത്

ചെന്നൈ:(www.kvartha.com 31/12/2017) രണ്ട് പതിറ്റാണ്ടുകളായി തമിഴ്‌നാട് കാതോര്‍ത്തിരുന്ന വാക്കുകളാണ് ഇന്ന് ചെന്നൈയിലെ രാഘവേന്ദ്ര മണ്ഡപത്തില്‍ മുഴങ്ങിക്കേട്ടത്. സ്‌റ്റൈല്‍ മന്നന്‍ രജനീകാന്ത്. തന്റെ രാഷ്ട്രീയപ്രവേശനം അസന്നിഗ്ധമായി പ്രഖ്യാപിച്ചിരിക്കുകയാണ് വെള്ളിത്തിരയിലെ പകരം വെക്കാനില്ലാത്ത എളിയ മനുഷ്യന്‍ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചിരിക്കുന്നു.

ഞാന്‍ രാഷ്ട്രീത്തില്‍ പ്രവേശിക്കുകയാണ്. എന്റെ കര്‍ത്തവ്യം ഞാന്‍ നിര്‍വഹിക്കും. കഴിഞ്ഞ ഒരു വര്‍ഷത്തെ ചെയ്തികള്‍ തമിഴ്‌നാടിനെ മറ്റുള്ളവരുടെ മുന്‍പില്‍ പരിഹാസ്യപാത്രമാക്കിയിരിക്കുകയാണ്. ജനങ്ങള്‍ ചിരിക്കുകയാണ്. ഇപ്പോള്‍ ഞാനൊരു തീരുമാനം എടുത്തില്ലെങ്കില്‍ ജനങ്ങള്‍ വലിയ നിരാശയിലാകും. അത് വലിയ തെറ്റായിപ്പോകും. ആ കുറ്റം എന്നെ വല്ലാതെ അലട്ടും.

ഒടുവില്‍ ആ പ്രഖ്യാപനം വന്നു, എല്ലാം മാറേണ്ടകാലം അതിക്രമിച്ചു, ഞങ്ങള്‍ എല്ലാം മാറ്റിമറിക്കും, ഇതാണ് സമയം: രജനീകാന്ത്

നല്ല ഭരണം കൊണ്ടുവരാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഇവിടെ എല്ലാം മാറേണ്ടിയിരിക്കുന്നു. ഈ സംവിധാനം ഞങ്ങള്‍ മാറ്റിമറിക്കും. അതിനുള്ള സമയമാണിത്. തിങ്ങിനിറഞ്ഞ ആരാധകക്കൂട്ടത്തെ സാക്ഷിനിര്‍ത്തി രജനി പറഞ്ഞു. ആറുദിവസങ്ങളായി നടന്ന ആരാധകസംഗമത്തിന്റെ സമാപന ദിനത്തിലായിരുന്നു രജനിയുടെ രാഷ്ട്രീയപ്രവേശനപ്രഖ്യാപനം നടന്നത്. ഡിസംബര്‍ 31 ന് നിലപാട് പ്രഖ്യാപിക്കുമെന്ന് ആദ്യദിനം തന്നെ രജനി വ്യക്തമാക്കിയിരുന്നു.

പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നാണ് രജനീകാന്ത് പ്രഖ്യാപിച്ചിരിക്കുന്നത്. എനിക്ക് പുതിയ പാര്‍ട്ടിക്കായി വേണ്ടത് പ്രവര്‍ത്തകരെയല്ല, കാവല്‍നായ്ക്കളെയാണ്. ഈ കാവല്‍ നായ്ക്കളുടെ തലവന്‍ ഞാനായിരിക്കും. എല്ലാ വില്ലേജുകളിലെയും ജനങ്ങളെ നമ്മള്‍ സമീപിക്കണം. അതാണ് ആദ്യത്തെ ലക്ഷ്യം. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ഉചിതമായ സമയത്ത് നമ്മുടെ നയങ്ങളുടെ വാഗ്ദാനങ്ങളും വെളിപ്പെടുത്തും. രജനി കൂട്ടിച്ചേര്‍ത്തു. വരുന്ന ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തന്റെ പാര്‍ട്ടി മുഴുവന്‍ സീറ്റുകളിലും മത്സരിക്കുമെന്നും രജനി വ്യക്തമാക്കി.

Keywords: News, Chennai, National, Rajnikanth, New party, Politics,  "Change Needed, It Is Time": Rajinikanth Announces New Party

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia