city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Chandrayaan-3 | കുതിച്ചുയർന്ന 'ചാന്ദ്രയാൻ-3' പേടകത്തിന് ഇനി എന്ത് സംഭവിക്കും, എപ്പോൾ ചന്ദ്രനിൽ ഇറങ്ങും? 3.84 ലക്ഷം കിലോമീറ്റർ യാത്രയുടെ അടുത്ത ഓരോ ഘട്ടവും അറിയാം

ശ്രീഹരിക്കോട്ട: (www.kasargodvartha.com) നീണ്ട കാത്തിരിപ്പിനൊടുവിൽ ചാന്ദ്രയാൻ-3 വെള്ളിയാഴ്ച വിജയകരമായി വിക്ഷേപിച്ചു. ഐഎസ്ആർഒയുടെ 'ബാഹുബലി റോക്കറ്റ്' ലോഞ്ച് വെഹിക്കിൾ മാർക്ക്-3 (LVM-III) ൽ നിന്നാണ് ഇത് വിക്ഷേപിച്ചത്. ചന്ദ്രന്റെ ഉപരിതലത്തിൽ സുരക്ഷിതമായി ഇറങ്ങുക എന്നതാണ് ചാന്ദ്രയാൻ-3 ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം.

Chandrayaan-3 | കുതിച്ചുയർന്ന 'ചാന്ദ്രയാൻ-3' പേടകത്തിന് ഇനി എന്ത് സംഭവിക്കും, എപ്പോൾ ചന്ദ്രനിൽ ഇറങ്ങും? 3.84 ലക്ഷം കിലോമീറ്റർ യാത്രയുടെ അടുത്ത ഓരോ ഘട്ടവും അറിയാം

ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്ര ദൗത്യമാണിത്, അതേസമയം ചന്ദ്രോപരിതലത്തിൽ സുരക്ഷിതമായി ഇറങ്ങാനുള്ള രാജ്യത്തിന്റെ രണ്ടാമത്തെ ശ്രമമാണിത്. ഇതിന് മുമ്പ് അമേരിക്ക, റഷ്യ, ചൈന എന്നീ മൂന്ന് രാജ്യങ്ങൾക്ക് മാത്രമാണ് ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്താൻ കഴിഞ്ഞത്. ഈ ദൗത്യം വിജയകരമായി പൂർത്തിയാക്കിയാൽ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.


അടുത്തത് എന്ത് സംഭവിക്കും?

ചാന്ദ്രയാൻ-3 ചന്ദ്രോപരിതലത്തിലെത്തുക 10 ഘട്ടങ്ങളിലൂടെയായിരിക്കും.

* ആദ്യഘട്ടത്തിൽ ഭൂമിയെ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ ഉൾപ്പെടുന്നു. ഈ ഘട്ടത്തിൽ പേടകം ഭൂമിയെ നാല് ദിശകളിലുമായി ഏകദേശം ആറ് തവണ പ്രദക്ഷിണം ചെയ്യും.

* രണ്ടാം ഘട്ടം ചാന്ദ്രയാൻ -3 ചന്ദ്രനിലേക്ക് അയയ്ക്കുന്നത് ഉൾപ്പെടുന്ന ലൂണാർ ട്രാൻസ്ഫർ ഘട്ടമാണ്. ഈ ഘട്ടത്തിൽ, സഞ്ചാരപഥം മാറുകയും ബഹിരാകാശ പേടകം ഭൂസ്ഥിര ഭ്രമണപഥത്തിൽ നിന്ന് ചന്ദ്രനിലേക്കുള്ള യാത്ര ആരംഭിക്കുകയും ചെയ്യുന്നു.

* ചാന്ദ്രയാൻ-3 ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് അയയ്‌ക്കുന്ന ലൂണാർ ഓർബിറ്റ് ഇൻസെർഷൻ (LOI) ഘട്ടമാണ് മൂന്നാം ഘട്ടം. ഈ സമയത്ത് പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് നീങ്ങും.

* നാലാം ഘട്ടത്തിൽ ചാന്ദ്രയാൻ-3 ചന്ദ്രന്റെ ഉപരിതലത്തിൽ നിന്ന് 100 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ ചുറ്റും. ക്രമേണയായിരിക്കും ചന്ദ്രോപരിതലത്തിൽ നിന്ന് 100 കിലോമീറ്ററിലേക്ക് എത്തിക്കുക.

* അഞ്ചാം ഘട്ടത്തിൽ, പ്രൊപ്പൽഷൻ മൊഡ്യൂളും ലൂണാർ മൊഡ്യൂളും പരസ്പരം വേർപെടുത്തും.

* ആറാമത്തേത് ഡി-ബൂസ്റ്റ് ഘട്ടമാണ്. പേടകത്തിന്റെ വേഗത അത് പോകുന്ന ദിശയിൽ കുറയുന്നു.

* ഏഴാം ഘട്ടം ലാൻഡിംഗിന് തയ്യാറെടുക്കുന്ന പ്രീ-ലാൻഡിംഗ് ഘട്ടമാണ്. ഇവിടെ ചന്ദ്രനിൽ ഇറങ്ങുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിക്കും.

* എട്ടാം ഘട്ടത്തിലാണ് ചന്ദ്രയാൻ-3 ഇറങ്ങുക.

* ഒമ്പതാം ഘട്ടത്തിൽ ലാൻഡറും റോവറും ചന്ദ്രോപരിതലത്തിലെത്തി പരീക്ഷണങ്ങൾ നടത്തും.

* പത്താം ഘട്ടത്തിൽ, പ്രൊപ്പൽഷൻ മൊഡ്യൂൾ ചന്ദ്രന്റെ 100 കിലോമീറ്റർ ഭ്രമണപഥത്തിലേക്ക് തിരികെ എത്തും.

എപ്പോൾ ചന്ദ്രനിൽ ഇറങ്ങും?

വിക്ഷേപിച്ചത് മുതൽ ലാൻഡറും റോവറും ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നത് വരെയുള്ള ഘട്ടങ്ങൾ പൂർത്തിയാക്കുന്നതിന് ഏകദേശം 45 മുതൽ 50 ദിവസം വരെ എടുക്കും. വിക്ഷേപിച്ച് 16 മിനിറ്റിനുള്ളിൽ, ഏകദേശം 179 കിലോമീറ്റർ ഉയരത്തിൽ ചന്ദ്രയാൻ -3 റോക്കറ്റിൽ നിന്ന് വേർപെട്ടു. ഇതിന് ശേഷം ചാന്ദ്രയാൻ-3 ഏകദേശം 3.84 ലക്ഷം കിലോമീറ്റർ നീളമുള്ള ചന്ദ്രയാത്ര ആരംഭിച്ചു. ബഹിരാകാശ പേടകം വഹിക്കുന്ന ലാൻഡർ ഓഗസ്റ്റ് 23-നോ 24-നോ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ചാന്ദ്രയാൻ-3 ദൗത്യത്തിന്റെ ആകെ ചിലവ് ഏകദേശം 615 കോടി രൂപയാണ്.

Keywords: News, National, New Delhi, Chandrayaan-3, ISRO, Science, Chandrayaan-3, Chandrayaan-3: Landing date and more details of India's moon mission.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia